അൽമനാർ ഇസ്ലാമിക് സെന്റർ കുടുംബ കാമ്പയിന് 21ന്
text_fieldsദുബൈ: ആരോഗ്യകരമായ സാമൂഹിക സൃഷ്ടിക്ക് സ്നേഹം, കാരുണ്യം, ശാന്തി എന്നീ മൂന്ന് വിഷയങ്ങളെ അടിസ്ഥാനമാക്കി അൽമനാർ ഇസ്ലാമിക് സെന്റർ ദുബൈ മതകാര്യ വകുപ്പിന്റെയും യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെയും സഹകരണത്തോടെ കുടുംബ കാമ്പയിന് സംഘടിപ്പിക്കുന്നു. ദുബൈ അല്‍ഖൂസ് അല്‍മനാര്‍ ഇസ് ലാമിക് സെന്റര്‍ ഗ്രൗണ്ടില്‍ സെപ്റ്റംബര്‍ 21ന് വൈകുന്നേരം 5.30ന് പരിപാടി അഡ്വ. ഹാരിസ് ബീരാന് എം.പി ഉദ്ഘാടനം ചെയ്യും. മവദ്ദ (സ്നേഹം) എന്ന വിഷയത്തില്‍ മുഹമ്മദ് അമീര്‍, റഹ്മ (കാരുണ്യം) എന്ന വിഷയത്തില്‍ മമ്മൂട്ടി മുസ്ലിയാര്, സക്കീന (ശാന്തി) എന്ന വിഷയത്തില്‍ മൗലവി അബ്ദുസ്സലാം മോങ്ങം എന്നിവർ പ്രഭാഷണം നടത്തും.
പരിപാടിയുടെ ഭാഗമായി ടീന്‍സ് മീറ്റ്, കപ്പ്ൾസ് മീറ്റ്, പ്രീ മരിറ്റല് ക്ലാസ് എന്നിവ നടത്തും. ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 3394464, 050 5242429.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

