Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅന്താരാഷ്​ട്ര ഖുർആൻ...

അന്താരാഷ്​ട്ര ഖുർആൻ അവാർഡ്​ ആൽ മക്​തൂം ഫൗണ്ടേഷന്​ ഇസ്​ലാമിക്​ പേ​ഴ്​സനാലിറ്റി പുരസ്​കാരം

text_fields
bookmark_border
അന്താരാഷ്​ട്ര ഖുർആൻ അവാർഡ്​ ആൽ മക്​തൂം ഫൗണ്ടേഷന്​ ഇസ്​ലാമിക്​ പേ​ഴ്​സനാലിറ്റി പുരസ്​കാരം
cancel
camera_alt

അ​ന്താ​രാ​ഷ്​​ട്ര ഹോ​ളി ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ൾ​ക്ക്​ പു​ര​സ്​​കാ​രം ന​ൽ​കു​ന്നു 

ദു​ബൈ: ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര ഖു​ർ​ആ​ൻ അ​വാ​ർ​ഡ്​ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ആ​ൽ മ​ക്​​തൂം ഫൗ​ണ്ടേ​ഷ​നെ ഇ​സ്​​ലാ​മി​ക്​ പേ​ഴ്​​സ​നാ​ലി​റ്റി ഓ​ഫ്​ ദി ​ഇ​യ​ർ ആ​യി പ്ര​ഖ്യാ​പി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ ഹം​ദാ​ൻ ആ​ൽ മ​ക്​​തൂം, സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ ഉ​ബൈ​​ദ്​ ബി​ൻ ഗ​നാം എ​ന്നി​വ​ർ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി.

മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം നോ​ള​ജ്​ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പു​ര​സ്​​കാ​ര ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു.ആ​ദ്യ പ​ത്ത്​ സ്​​ഥാ​ന​ത്തെ​ത്തി​യ​വ​രെ​യാ​ണ്​ ആ​ദ​രി​ച്ച​ത്. അ​ന്ത​രി​ച്ച ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െൻറ പേ​രി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ പു​ര​സ്​​കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

അ​ബ്​​ദു​ൽ റ​ഹീ​മി​ന്​ 11ാം സ്​​ഥാ​നം

ദു​ബൈ: അ​ന്താ​രാ​ഷ്​​ട്ര ഹോ​ളി ഖു​ർ​ആ​ൻ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത പാ​ല​ക്കാ​ട്​ കു​മ​ര​നെ​ല്ലൂ​ർ സ്വ​ദേ​ശി​ അ​ബ്​​ദു​ൽ റ​ഹീം അ​ബ്​​ദു​സ്സ​ലാ​മി​ന്​ 11ാം സ്​​ഥാ​നം. ചൊ​വ്വാ​ഴ്​​ച രാ​ത്രി​യാ​യി​രു​ന്നു അ​ബ്​​ദു​ൽ റ​ഹീ​മി​െൻറ മ​ത്സ​രം.


പാ​രാ​യ​ണ സൗ​ന്ദ​ര്യ​ത്തി​ലും ഉ​ച്ചാ​ര​ണ​മി​ക​വി​ലും മി​ക​ച്ചു​നി​ന്നു. വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ അ​ഞ്ച് ചോ​ദ്യ​ത്തി​നും തെ​റ്റി​ല്ലാ​തെ ഉ​ത്ത​രം ന​ൽ​കി​യി​രു​ന്നു. പാ​രാ​യ​ണ​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടു​ന്ന മ​ണി ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് അ​ബ്​​ദു​റ ഹീ​മി​ന് മു​ന്നി​ൽ മു​ഴ​ങ്ങി​യ​ത്. ചെ​റു​പ്പം മു​ത​ൽ യു.​എ.​ഇ​യി​ലു​ള്ള അ​ബ്​​ദു​റ​ഹീം ദു​ബൈ മം​സ​റി​ലെ പ​ള്ളി​യി​ൽ ഇ​മാം ആ​യ പി​താ​വ്​ അ​ബ്​​ദു​സ്സ​ലാ​മി​ൽ നി​ന്നാ​ണ്​ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കി​യ​ത്. അ​ജ്​​മാ​ൻ ജ​ർ​ഫി​ലെ പ​ള്ളി​യി​ൽ ഇ​മാം ആ​യി സേ​വ​നം അ​നു​ഷ്​​ഠി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Islamic PersonalityInternational Quran AwardAl-Maktoum Foundation
Next Story