അൽ മദീന ഗ്രൂപ്പ് വിന്‍റർ ഡ്രീംസ് അഞ്ചാം സീസൺ നാളെ മുതൽ
text_fieldsഅൽ മദീന ഗ്രൂപ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ വിന്‍റർ ഡ്രീംസ് അഞ്ചാം സീസൺ പ്രഖ്യാപിക്കുന്നു
ദുബൈ: ആകർഷകമായ സമ്മാനങ്ങളുമായി അൽ മദീന ഗ്രൂപ്പിന്‍റെ വിന്‍റർ ഡ്രീംസ് പ്രമോഷന്‍റെ അഞ്ചാം സീസൺ നവംബർ ഒന്നിന് തുടങ്ങും. ദുബൈ, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ ഔട്ട്‌ലെറ്റുകളിൽ അടുത്ത വർഷം ഫെബ്രുവരി ഒന്നുവരെ നീണ്ടു നിൽക്കുന്ന പ്രമോഷനിൽ ഇത്തവണ വമ്പർ ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.ഒരു ദിർഹം മുതൽ മൂല്യമുള്ള ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് സമ്മാനങ്ങൾ നേടാൻ അവസരമുണ്ടാകുമെന്ന് അൽ മദീന ഗ്രൂപ് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് അലി പറഞ്ഞു. നൂറിൽപരം സമ്മാനങ്ങളാണ് പ്രമോഷനിൽ ഒരുക്കിയിരിക്കുന്നത്.
ഒരു വർഷത്തേക്കുള്ള വീട്ടു വാടക തുകയാണ് ബംബർ സമ്മാനം. തുടർന്നുള്ള 12 ഭാഗ്യവാൻമാർക്ക് ഹവൽ ജോലിയോൺ പ്രോ എസ്.യു.വി കാർ സമ്മാനമായി ലഭിക്കും. 12 പേർക്ക് ഒരു വർഷത്തേക്കുള്ള സ്കൂൾ ഫീസ്, 12 പേർക്ക് ഡ്രീം ദുബൈ സന്ദർശനം, മറ്റു 12 പേർക്ക് ഇന്‍റർനാഷനൽ ടൂർ പാക്കേജ്, 60 പേർക്ക് ഒരു മാസത്തേക്കുള്ള ഷോപ്പിങ് വൗച്ചറുകൾ തുടങ്ങിയവയാണ് മറ്റു പ്രധാന സമ്മാനങ്ങൾ. വൗച്ചറുകൾ ഉപയോഗിച്ച് ദുബൈ, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങാനാകും.
മാർക്കറ്റിങ് ഡയറക്ടർ അയൂബ് ചെറുവത്ത്, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് മാനേജർ ടി. അരുൺ, ക്ലിക്കോൺ ആൻഡ് ലൈഫ് ആൻഡ് റിച്ച് (യു.എ.ഇ.) ബിസിനസ് ആൻഡ് ഓപറേഷൻസ് വിഭാഗം ഡയറക്ടർ അബ്ദുൽ ജബ്ബാർ, ഒ ഗോൾഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അഹ്മദ് അബ്ദുൽ തവാബ്, ആർ.കെ. പൾസസ് ആൻഡ് സ്പൈസസ് ബിസിനസ് ഡവലപ്മെന്‍റ് മാനേജർ പ്രദീപ്, ഡാബർ നാഷനൽ മാനേജർ ദുർഗ പ്രസാദ് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

