അൽ ഖോബാർ പ്രവാസി സാഹിത്യോത്സവ് നാളെ
text_fieldsപ്രതീകാത്മക ചിത്രം
അൽഖോബാർ: അൽഖോബാർ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15ാമത് എഡിഷൻ അൽഖോബാർ സോൺ സാഹിത്യോത്സവ് വെള്ളിയാഴ്ച അസീസിയയിൽ നടക്കും. പ്രവാസ ലോകത്ത് 25 രാഷ്ട്രങ്ങളിലായി നടക്കുന്ന 15ാമത് എഡിഷൻ സാഹിത്യോത്സവിെൻറ ഭാഗമായാണ് ഇത്തവണ അൽഖോബാർ സോൺ സാഹിത്യോത്സവിന് അസീസിയയിൽ വേദിയൊരുങ്ങുന്നത്. ‘വേരിറങ്ങിയ വിത്തുകൾ’ എന്ന പ്രമേയത്തിൽ തുഖ്ബ സിറ്റി, ശമാലിയ, ബയോണിയ എന്നീ സെക്ടറുകളിൽ നിന്നുള്ള മത്സരാർഥികളാണ് സാഹിത്യോത്സവിൽ മാറ്റുരക്കുക.
കലാ, സാഹിത്യ മേഖലകളിലായി 80ൽപരം മത്സരയിനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഫാമിലി, യൂനിറ്റ്, സെക്ടർ, തലങ്ങളിലെ മത്സരങ്ങളിൽ മികവ് തെളിയിച്ചവർക്കാണ് സോൺ തല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലായി 300ൽ പരം മത്സരാർഥികൾ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി അബ്ദുല്ലതീഫ് ഫൈസി ചെയർമാനും ഇഖ്ബാൽ വാണിമേൽ ജനറൽ കൺവീനറുമായി 51 അംഗ സംഘാടകസമിതി പ്രവർത്തിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

