Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്യു​ബേ​ക്ക് സം​രം​ഭം​...

ക്യു​ബേ​ക്ക് സം​രം​ഭം​ ഏ​റ്റെ​ടു​ത്ത്​ അ​ൽ​ഖ​യാം

text_fields
bookmark_border
contract signing
cancel
camera_alt

ക്യു​ബേ​ക്ക് സം​രം​ഭം അ​ൽ​ഖ​യാം ഗ്രൂ​പ് ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ ഒ​പ്പി​ട​ൽ ച​ട​ങ്ങ്

ദു​ബൈ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ബേ​ക്ക​റി ഗ്രൂ​പ്പാ​യ ക്യു​ബേ​ക്കി​ന്​ കീ​ഴി​ൽ 75 ദ​ശ​ല​ക്ഷം ദി​ർ​ഹം മു​ത​ൽ​മു​ട​ക്കി​ൽ ദു​ബൈ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​​സ്​ പാ​ർ​ക്കി​ൽ ആ​രം​ഭി​ച്ച സം​രം​ഭം പ്ര​മു​ഖ ബേ​ക്ക​റി ഗ്രൂ​പ്പാ​യ അ​ൽ ഖ​യാം ഏ​റ്റെ​ടു​ത്തു. അ​ൽ ഖ​യാം ഗ്രൂ​പ്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ യൂ​സു​ഫ്​ ഹാ​ജി​യും ഉ​മ്മു​സൈ​ദ്​ ബേ​ക്ക​റി​യു​ടെ (ആ​ർ.​ഐ.​എ​സ്.​ഇ) പ്ര​തി​നി​ധി എ​ബ്ര​ഹാം പു​ത്തൂ​രും ക​ൺ​സ​ൾ​ട്ട​ന്‍റ്​ ലൈ​ജു കെ.​അ​ഹ​മ്മ​ദി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഏ​റ്റെ​ടു​ക്ക​ൽ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

ച​ട​ങ്ങി​ൽ അ​ൽ​ഖ​യാം ഗ്രൂ​പ് ഡ​യ​റ​ക്ട​ർ അ​നൂ​പ്​ ഷാ, ​ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ക​ണ്ണി​യ​ത്ത്​ തു​ട​ങ്ങി​യ​വ​രും ര​ണ്ട്​ ക​മ്പ​നി​ക​ളു​ടെ​യും സീ​നി​യ​ർ മാ​നേ​ജ​ർ​മാ​രും സ്റ്റാ​ഫ്​ പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ത്തു.

50 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ബേ​ക്ക​റി മേ​ഖ​ല​യി​ൽ പാ​ര​മ്പ​ര്യ​മു​ള്ള അ​ൽ​ഖ​യാം​ ഗ്രൂ​പ്പി​ന്​ പു​തി​യ സം​രം​ഭം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട​തും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ സ​ഹാ​യ​ക​ര​മാ​ണെ​ന്ന്​ ചെ​യ​ർ​മാ​ൻ യൂ​സു​ഫ്​ ഹാ​ജി പ​റ​ഞ്ഞു.

ഉ​പ​​ഭോ​ക്താ​ക്ക​ളെ സ​ന്തു​ഷ്ട​രാ​ക്കാ​ൻ പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്ര​യും വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നും കൂ​ടു​ത​ൽ സ​ഹ​ക​ര​ണം ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ഗ്രൂ​പ്​ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBakery Group
News Summary - Al khayam takes the initiative to run Quebake
Next Story