അൽ ഖയാം അബൂദബി താരിഫിൽ പുതിയ ബ്രാഞ്ച് തുറന്നു
text_fieldsഅബൂദബി: യു.എ.ഇയിലെ പ്രമുഖ ബേക്കറി ഗ്രൂപ്പായ അൽ ഖയാം ബേക്കറി ആൻഡ് സ്വീറ്റ്സ് അബൂദബിയിലെ താരിഫിൽ പുതിയ ബ്രാഞ്ച് തുറന്നു. താരിഫ് ബസ് സ്റ്റാൻഡിനു സമീപമാണ് പുതിയ ബ്രാഞ്ച്. അൽ ഖയാം ബേക്കറി ഗ്രൂപ്പിന്റെ യു.എ.ഇയിലെ 18ാമത്തെ ശാഖയും അബൂദബിയിലെ എട്ടാമത്തെ ശാഖയുമാണിത്. ദുബൈ, ഷാർജ, ഫുജൈറ, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ, അജ്മാൻ എന്നീ എമിറേറ്റുകളിലാണ് അൽ ഖയാമിന്റെ മറ്റ് ബ്രാഞ്ചുകൾ.
യു.എ.ഇക്കു പുറമെ ഖത്തറിലും അൽ ഖയാമിന്റെ ബ്രാഞ്ചുകൾ പ്രവർത്തിച്ചുവരുന്നു. ജൂൺ 25 ഞായറാഴ്ച വൈകീട്ട് ആറിന് നടന്ന ചടങ്ങിൽ അൽ ഖയാം ഗ്രൂപ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ യൂസുഫ് ഹാജി പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർമാരായ അഹമ്മദ് ഫൈസൽ ഷാ, അനൂപ് ഷാ, ഫാൽകൺ ഗ്രൂപ് ചെയർമാൻ മൊയ്തുണ്ണി ഹാജി, ജലീൽ ഹോൾഡിങ് മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ്, ഗ്രൂപ് ജനറൽ മാനേജർ ഷൗക്കത്ത് അലി, എ.ജി.എം സന്തോഷ്, സീനിയർ ഗ്രൂപ് അഡ്മിനിസ്ട്രേഷൻ മാനേജർ സയ്ദ് അലി ബാഫഖി, ഡി.ജി.എം ഹരി നമ്പ്യാർ, പ്രോജക്ട് മാനേജർ എൻജിനീയർ ബഷീർ, ഓപറേഷൻ മാനേജർ നൗഫൽ എടത്തടത്തിൽ, പി.ഡി.എം ജമാലുദ്ദീൻ, സെയിൽസ് മാനേജർ ഷാജഹാൻ, ബേക്വേൾഡ് ജി.എം അയ്യൂബ്, സെയിൽസ് മാനേജർ നൗഫൽ സി.എ, അബൂദബി ഡിവിഷൻ ഡയറക്ടർ ഹാരിസ്, ഡി.ജി.എം അഷ്റഫ്, എച്ച്.ആർ മാനേജർ അബൂബക്കർ, സെയിൽസ് മാനേജർ ഇഖ്ബാൽ, പ്രൊഡക്ഷൻ മാനേജർ നിസാർ, ഫിനാൻസ് കൺട്രോളർമാരായ റഷീദ്, അബ്ദുല്ല, മറ്റ് സീനിയർ മാനേജർമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

