Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ക ന​ഴ്‌​സ​സ് ദി​നം...

ലോ​ക ന​ഴ്‌​സ​സ് ദി​നം ആ​ഘോ​ഷി​ച്ച് അ​ൽ ഖ​ർ​ജ്​ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ

text_fields
bookmark_border
ലോ​ക ന​ഴ്‌​സ​സ് ദി​നം ആ​ഘോ​ഷി​ച്ച് അ​ൽ ഖ​ർ​ജ്​ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അ​ൽ ഖ​ർ​ജ് സ്​​റ്റേ​റ്റ് കൗ​ൺ​സി​ൽ അ​ന്താ​രാ​ഷ്​​ട്ര ന​ഴ്‌​സ​സ് ദി​നം ആ​ഘോ​ഷി​ച്ച​പ്പോ​ൾ

അ​ൽ ഖ​ർ​ജ്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) അ​ൽ ഖ​ർ​ജ് സ്​​റ്റേ​റ്റ് കൗ​ൺ​സി​ലി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര ന​ഴ്‌​സ​സ് ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.

അ​ൽ ഖ​ർ​ജ് കി​ങ്​ ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്ക്​ സ്​​റ്റേ​റ്റ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ര​തീ​ഷ് രാ​ഘ​വ​ൻ, ര​ക്ഷാ​ധി​കാ​രി അ​യൂ​ഖ​ബ്​ ഖാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

‘ന​മ്മു​ടെ ന​ഴ്‌​സു​മാ​ർ, ന​മ്മു​ടെ ഭാ​വി; ശാ​ക്തീ​ക​രി​ക്ക​പ്പെ​ട്ട ന​ഴ്‌​സു​മാ​ർ ജീ​വ​ൻ ര​ക്ഷി​ക്കു​ന്നു’ എ​ന്ന ഈ ​വ​ർ​ഷ​ത്തെ ആ​ഗോ​ള സ​ന്ദേ​ശ​ത്തി​ന് തി​ക​ച്ചും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

ച​ട​ങ്ങി​െൻറ ഭാ​ഗ​മാ​യി കി​ങ്​ ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ ന​ഴ്‌​സു​മാ​ർ​ക്ക് സ്നേ​ഹ​സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ന​ഴ്‌​സ​സ് ദി​ന സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തു.

ഡ​ബ്ല്യു.​എം.​എ​ഫ് നാ​ഷ​ന​ൽ ചാ​രി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ ക​ന​ക​ദാ​സ് മേ​ലേ​ട​ത്ത്, നാ​ഷ​ന​ൽ എ​ജു​ക്കേ​ഷ​ൻ ഫോ​റം കോ​ഓ​ഡി​നേ​റ്റ​ർ മ​റി​യാ​മ്മ എ​ബ്ര​ഹാം, സ്​​റ്റേ​റ്റ് കൗ​ൺ​സി​ൽ ചാ​രി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ സാം ​വി. സാ​ബു, സ്​​റ്റേ​റ്റ് കൗ​ൺ​സി​ൽ മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ സ​ന​ൽ സു​ധാ​ക​ര​ൻ, ടൂ​റി​സം കോ​ഓ​ഡി​നേ​റ്റ​ർ അ​ന​ന്ത​കൃ​ഷ്ണ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി​ജി​ൻ വ​ർ​ഗീ​സ്, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ സി​നി രാ​ജു, ആ​ര്യ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Al Kharj World Malayali Federation celebrates World Nurses Day
Next Story