Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅൽ ഖലീജ്​​...

അൽ ഖലീജ്​​ സ്​ട്രീറ്റ്​ തുരങ്കപാത നിർമാണം പൂർത്തിയാവുന്നു

text_fields
bookmark_border
അൽ ഖലീജ്​​ സ്​ട്രീറ്റ്​ തുരങ്കപാത നിർമാണം പൂർത്തിയാവുന്നു
cancel

ദുബൈ: അൽ ഷിന്ദഗ കോറിഡോർ വികസന പദ്ധതിയിൽ ഉൾപ്പെടുന്ന അൽ ഖലീജ്​ സ്​ട്രീറ്റ്​ തുരങ്കപാതയുടെ നിർമാണം അവസാന ഘട്ടത്തിലേക്ക്​. 1650 മീറ്റർ നീളമുള്ള ടണിന്‍റെ നിർമാണം 80 ശതമാനം പൂർത്തിയായതായി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ദേരയിലെ ഇൻഫിനിറ്റി റാമ്പിന്‍റെ അറ്റത്തു നിന്ന്​ അൽ ഖലീജ്​ സ്​ട്രീറ്റ്​ വരെ നീളത്തിലാണ്​ തുരങ്കപാത നിർമിക്കുന്നത്​. ഇരു ദിശയിലേക്കും മൂന്ന്​ ലൈനുകളുള്ള പാതയിലൂടെ മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക്​ കടന്നുപോകാനാകും. ഇതുവഴി ഇൻഫിനിറ്റി പാലത്തിനും ദേരക്കും ഇടയിലുള്ള ഗതാഗത നീക്കം സുഗമാവുകയും യാത്ര സമയം ഗണ്യമായി കുറയുകയും ചെയ്യും.

പദ്ധതിയുടെ ഭാഗമായി കെയ്​റോ സ്​ട്രീറ്റിലും അൽ വുഹൈദ സ്​ട്രീറ്റിലുമുള്ള ജങ്​ഷനുകളെ സിഗ്​നൽ ജങ്​ഷനുകളാക്കി മാറ്റും. കെയ്‌റോ സ്ട്രീറ്റ്​ മെച്ചപ്പെടുത്തുകയും ദുബൈ ഐലൻഡുകളിൽ നിന്നുള്ള റാമ്പിനെ അൽ ഖലീജ് സ്ട്രീറ്റിലെ പുതിയ തുരങ്കവുമായി അൽ മംസാറിലേക്കുള്ള വഴിയുമായി ബന്ധിപ്പിക്കുകയും ചെയ്യും.​ ആർ.ടി.എ നടത്തിവരുന്ന ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമാണ്​ ടണൽ നിർമാണമെന്ന്​ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു. ശൈഖ്​ റാശിദ്​ സ്​ട്രീറ്റ്​, അൽ മിന സ്​ട്രീറ്റ്​, അൽ ഖലീജ്​ സ്​ട്രീറ്റ്​, കെയ്​റോ സ്​ട്രീറ്റ്​ എന്നിവിടങ്ങളിലായി 13 കിലോമീറ്റർ നീളുന്നതാണ്​ അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതി.

15 ഇന്‍റർസെക്ഷൻ നവീകരണവും പദ്ധതിയിൽ ഉൾപ്പെടും. ദുബൈ ഐലന്‍റ്​സ്​, വാട്ടർഫ്രണ്ട്​ മാർക്കറ്റ്​, ദുബൈ മാരിടൈം സിറ്റി, റാശിദ്​ തുറമുഖം തുടങ്ങിയ ഏറ്റവും പ്രധാന താമസ മേഖലകൾക്ക്​ ഗുണകരമാവുന്നതാണ്​ പദ്ധതി. 2030ൽ പദ്ധതി പൂർത്തിയാകുന്നതോടെ ഏതാണ്ട്​ പത്ത്​ ലക്ഷം പേർക്ക്​ സേവനം ലഭിക്കുമെന്ന്​ യാത്ര സമയം 104 മിനിറ്റിൽ നിന്ന്​ വെറും 16 മിനിറ്റായി കുറയുമെന്നും ആർ.ടി.എ ചെയർമാൻ പറഞ്ഞു. ടണലിന്‍റെ മൊത്തം പ്രവൃത്തിയുടെ 65 ശതമാനം വരുന്ന 890 മീറ്ററിൽ സ്​ട്രക്​ചറൽ വർക്കുകളാണ്​ നിലവിൽ​ പൂർത്തിയായത്​. 760 മീറ്റർ നീളത്തിലുള്ള രണ്ടാം ഘട്ടം പണികൾ തുടരുകയാണ്​. കൂടാതെ ക്ലാഡിങ്​, ലൈറ്റിങ്​, ഡ്രൈനേജ്​ സംവിധാനം എന്നിവയുടെ പണികളും പുരോഗമിക്കുന്നു. ബാങ്ക്​നോട്ട്​ ശൈലിയിലുള്ള ഇല്ലസ്​ട്രേഷനിൽ നിന്ന്​ പ്രചോദനം ഉൾകൊണ്ട്​ ഇമാറാത്തി കലാകാരി മറിയം ഹത്​ബൂർ രൂപകൽപന ചെയ്ത ഡിസൈനാണ്​ ടണലിനകത്ത്​ ചെയ്തിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructiongulfUAE
News Summary - Al Khaleej Street Tunnel construction nears completion
Next Story