അൽ ഇർഷാദ് ഗ്രൂപ്പിന്‍റെ പുതിയ ഷോറൂം ദേരയിൽ തുറന്നു
text_fieldsഅൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിന്‍റെ പുതിയ ബ്രാഞ്ച് ദേരയിലെ സബ്കാ സ്ട്രീറ്റിൽ മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിന്‍റെ പുതിയ ബ്രാഞ്ച് ‘ജെനുവിൻ ടെക്നോളജി’ ദേരയിലെ സബ്കാ സ്ട്രീറ്റിൽ തുറന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട്ട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഗ്രൂപ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ യൂനുസ് ഹസൻ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപന ഹൈദർ കാട്ടാക്കട ഏറ്റുവാങ്ങി.
കായക്കോടി ഇബ്രാഹിം മുസ്‍ലിയാർ, മലബാർ മജീദ്, അബ്ദുല്ല നൂറുദ്ദീൻ, മുജീബ് തജ് വി ഗോൾഡ്, അലി കരയത്ത്, ചാക്കോ ഊളക്കാടൻ, അൽ ഇർഷാദ് ഗ്രൂപ് ജനറൽ മാനേജർ രാജഗോപാലൻ, സി.ഇ.ഒ എം.വി മുസ്തഫ, അബൂദബി റീജനൽ മാനേജർ ജലീൽ പ്രാചേരി, സെയിൽസ് ഡയറക്ടർ മുഹമ്മദ് പി.കെ.പി അശ്റഫ്, ജലീൽ പനച്ചിക്കൂൽ, അബ്ദുൽ നാസർ നടുക്കണ്ടി, ബ്രാഞ്ച് മാനേജർമാരായ സാദിക് ഹുസൈൻ, ലത്തീഫ് നാമത്ത്, അസ്ഹർ, അസ്‍ലം, പി.പി ജാഫർ, അജ്മൽ ഇല്ലത്ത്, റിയാസ്, സി.പി റാഷിദ് എന്നിവർ സംബന്ധിച്ചു.
മാറിവരുന്ന മാർക്കറ്റ് ട്രെൻഡിന് അനുസൃതമായി വിവിധതരം കമ്പ്യൂട്ടർ ഉൽപന്നങ്ങളും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കോംപാറ്റിബിൾ ആയ ആഗോള ബ്രാൻഡുകളുടെ അതിന്യൂതനവുമായ എല്ലാവിധ കമ്പ്യൂട്ടർ, ലാപ്ടോപ്പുകളും ജെനുവിൻ ബ്രാൻഡിന്‍റെ വിവിധ ഉൽപന്നങ്ങളുടെ ശേഖരങ്ങളുമാണ് പുതിയ ഷോറൂമിൽ സജ്ജീകരിച്ചിട്ടുള്ളത്.
കമ്പ്യൂട്ടർ ഗെയിം പ്രേമികളെ ഉദ്ദേശിച്ചു കൊണ്ടുള്ള പുതിയ ഗെയിമിങ് ഉത്പന്നങ്ങളും വിവിധങ്ങളായ കമ്പ്യൂട്ടർ ഡാറ്റ സ്റ്റോറേജുകളും ഇവിടെ ലഭ്യമാണ്. ജൈറ്റെക്സ് എക്സിബിഷന്‍റെ ഭാഗമായി ഈ മാസാവസാനം വരെ ജനുവിൻ ഗെയിംമാക്സ്, ജിമാക്സ് എന്നീ ബ്രാന്‍റുകൾ പ്രത്യേക വിലക്കുറവിൽ ലഭ്യമാണെന്ന് സി.ഇ.ഒ എം.വി മുസ്തഫ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

