പൈതൃകങ്ങളെ ആഘോഷമാക്കി അല്‍ ഹുസ്ന് ഫെസ്റ്റിവല്‍
text_fieldsഅബൂദബി: അബൂദബി സാംസ്കാരിക, ടൂറിസം വകുപ്പ് ഖസര്‍ അല്‍ ഹുസ്നില്‍ സംഘടിപ്പിക്കുന്ന അല്‍ ഹുസ്ന് ഫെസ്റ്റിവല്‍ 2026 സന്ദര്‍ശിച്ച് അബൂദബി കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്. ഇമാറാത്തി സംസ്കാരവും സ്വത്വവും പ്രതിഫലിപ്പിക്കുന്ന കരകൗശല പ്രദര്‍ശനങ്ങള്‍ അദ്ദേഹം ചുറ്റിക്കാണുകയും വിലയിരുത്തുകയും ചെയ്തു.
ദേശീയ സ്വത്വം സംരക്ഷിക്കുന്നതിലും യുവതലമുറയില്‍ അതിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിലും തലമുറകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും അല്‍ ഹുസ്ന് ഫെസ്റ്റിവലും മറ്റ് സാംസ്കാരിക, പൈതൃക പരിപാടികളും പ്രധാനമാണെന്ന് ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് പറഞ്ഞു.
പ്രസിഡന്‍ഷ്യല്‍ കോടതി ഡപ്യൂട്ടി ചെയര്മാന്മാരായ ശൈഖ് ദായിബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്, ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്, സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന്, മന്ത്രി ശൈഖ് ശഖ്ബൂത് ബിന്‍ നഹ്യാന് ആല് നഹ്യാന്, നാഷനല്‍ ആന്‍ഡി നാര്‍ക്കോട്ടിക്സ് ഏജന്‍സി ചെയര്മാന് ശൈഖ് സായിദ് ബിന്‍ ഹമദ് ബിന്‍ ഹംദാന്‍ ആല് നഹ്യാന്, സഹമന്ത്രി ശൈഖ് നഹ്യാന് ബിന്‍ സെയിഫ് ബിന്‍ മുഹമ്മദ് ആല് നഹ്യാന് തുടങ്ങിയവര്‍ കിരീടാവകാശിയെ അനുഗമിച്ചു. ഫെബ്രുവരി ഒന്ന് വരെയാണ് ഫെസ്റ്റിവല്‍ നടക്കുക. ഫെസ്റ്റിവലിന്റെ പത്താം പതിപ്പാണ് അരങ്ങേറുന്നത്. 16 ദിവസം നീളുന്ന ഫെസ്റ്റിവലില്‍ ഒട്ടേറെ സാംസ്കാരിക, വിനോദ, കലാപരിപാടികളും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

