Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവൈവിധ്യമാർന്ന വിനോദ...

വൈവിധ്യമാർന്ന വിനോദ പദ്ധതികളൊരുക്കി അൽ ഹുദൈരിയാത്ത് ദ്വീപ്

text_fields
bookmark_border
വൈവിധ്യമാർന്ന വിനോദ പദ്ധതികളൊരുക്കി അൽ ഹുദൈരിയാത്ത് ദ്വീപ്
cancel
camera_alt

ഹുദൈരിയാത്ത് വിനോദ പദ്ധതിയുടെ ഭാഗമായുള്ള സാഹസിക കേന്ദ്രത്തിലെ കാഴ്ച

അബൂദബി: തലസ്ഥാനത്തെ അൽ ഹുദൈരിയാത്ത് ദ്വീപിലെ നൂതന വിനോദ പദ്ധതികൾ സന്ദർശകർക്കായി തുറന്നു. ഹുദൈരിയാത്ത് വിനോദ പദ്ധതിയുടെ ഭാഗമായി വൈവിധ്യമാർന്ന ഭക്ഷണപാനീയ ഔട്ട്​ലെറ്റുകൾ, കായിക വിനോദ സൗകര്യങ്ങൾ, മനോഹരമായ കടൽത്തീരം എന്നിവ അബൂദബിയിലെത്തുന്ന സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും ഇഷ്​ടകേന്ദ്രമാവും. കോവിഡ് -19 രോഗപ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായി ഹുദൈരിയാത്ത് ദ്വീപിലെ വിനോദ പദ്ധതികൾ സന്ദർശിക്കാൻ മുൻകൂട്ടി റിസർവേഷൻ ആവശ്യമാണ്. ദ്വീപിലെ അസാധാരണമായ വിനോദ കായിക അനുഭവങ്ങൾ ആസ്വദിക്കുന്നതിന് വെബ്സൈറ്റ് വഴി സന്ദർശകർക്ക് ബുക്ക്​ ചെയ്യാം.

സമീപ ഭാവിയിൽ അബൂദബിയിലെ പ്രധാന ടൂറിസ്​റ്റ്​ കേന്ദ്രമാവും ഈ ദ്വീപിലെ അൽ ഹുദൈരിയത്ത് വിനോദ പദ്ധതിയെന്ന് മോഡൺ റിയൽ എസ്​റ്റേറ്റ് കമ്പനി ഓപറേഷൻസ് ഡയറക്ടർ അഹമ്മദ് അൽ ശൈഖ് അൽ സാബി അറിയിച്ചു. മാവാരിഡ് ഹോട്ടൽസ്, ഹോസ്പിറ്റാലിറ്റി കമ്പനി, ബാബ് അൽ നജൂം, ഹുദൈരിയാത്ത് ഹെറിറ്റേജ് വാക്ക് എന്നീ സ്ഥാപനങ്ങൾ ദ്വീപിലെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യും. അബൂദബി സിറ്റി സെൻററിൽ നിന്ന് 20 മിനിറ്റ് മാത്രം അകലെയുള്ള ദ്വീപിൽ ആഡംബര ക്യാമ്പിങ് ശൗകര്യങ്ങളും രണ്ടുപേർക്കുള്ള കൂടാരങ്ങളും കുടുംബങ്ങൾക്കായുള്ള മികച്ച ക്യാമ്പിങ് സൗകര്യവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സന്ദർശകർക്ക് ലഭ്യമാണ്. ആഴ്ചയിൽ ഏഴു ദിവസവും സന്ദർശകർക്കായി തുറക്കുന്ന ഹുദൈരിയാത്ത് ദ്വിപീൽ ഒട്ടേറെ വിനോദങ്ങളും ഫിറ്റ്‌നസ് ചലഞ്ചുകളും, സ്‌പോർട്‌സ് പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ട്.

321 സ്‌പോർട്‌സ് വില്ലേജിൽ സ്‌പോർട്‌സ് ഫീൽഡുകൾ, റണ്ണിങ് ട്രാക്കുകൾ, ഇൻഡോർ ഫിറ്റ്‌നസ് സൗകര്യങ്ങൾ എന്നിവയും കായിക പ്രേമികളെ ആകർഷിക്കും. സന്ദർശകർക്ക് ഫുട്‌ബാൾ മൈതാനം, ടെന്നിസ്, ബാസ്‌കറ്റ് ബാൾ, ബാഡ്മിൻറൺ കോർട്ടുകൾ ഉൾപ്പെടെ വിവിധ സൗകര്യങ്ങളും സൈക്ലിങ് പാതയും ദ്വീപിലെത്തുന്നവരെ ആകർഷിക്കും. അന്താരാഷ്​ട്ര നിലവാരത്തോടെയാണ് ഹുദൈരിയാത്ത് ദ്വീപിലെ കായിക വിനോദ സൗകര്യങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Hudayriat Island
Next Story