അൽ ഹിലാൽ ഹെൽത്ത്കെയർ ‘ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തൺ’ സംഘടിപ്പിച്ചു
text_fieldsഅൽ ഹിലാൽ ഹെൽത്ത്കെയർ സംഘടിപ്പിച്ച ‘ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തൺ’
മനാമ: അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് പ്രമേഹ ബോധവത്കരണ മാസത്തിന്റെ ഭാഗമായി, സോളിഡാരിറ്റി ബഹ്റൈന്റെ സഹകരണത്തോടെ ദോഹത്ത് അരാദ് പാർക്കിൽ ‘ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തൺ 23’ സംഘടിപ്പിച്ചു. പ്രമേഹത്തെ ഒറ്റക്കെട്ടായി തോൽപിക്കാം എന്ന മുദ്രാവാക്യമുയർത്തിയാണ് വാക്കത്തൺ സംഘടിപ്പിച്ചത്. 1500ലധികം പേർ പങ്കെടുത്തു.
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് ചെയർമാൻ ഡോ. പി.എ. മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു. സോളിഡാരിറ്റി ബഹ്റൈൻ സി.ഇ.ഒ ജവാദ് മുഹമ്മദ്, സോളിഡാരിറ്റി ബഹ്റൈൻ ചീഫ് ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ ജയ്പ്രകാശ് പാണ്ഡെ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത്ചന്ദ്രൻ, വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ് ബ്രാഞ്ച് മേധാവി ഫ്രാങ്കോ ഫ്രാൻസിസ്, ഫിനാൻസ് മാനേജർ സി.എ. സഹൽ ജമാലുദ്ദീൻ എന്നിവരും പങ്കെടുത്തു.
അൽ ഹിലാൽ ടീ ഷർട്ടും തൊപ്പിയും ധരിച്ച് നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. നടത്തം പൂർത്തിയാക്കിയ എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും ഫുൾ ബോഡി ചെക്കപ് കൂപ്പണുകളും നൽകി.

