അൽ ഹബ്തൂർ മോട്ടേഴ്സിന്റ പുതിയ ഷോറൂം തുറന്നു
text_fieldsഅൽ ഹബ്തൂർ മോട്ടേഴ്സിന്റെ ജെ.എ.സി വാഹനങ്ങളുടെ പുതിയ ഷോറൂം ഉദ്ഘാടന ചടങ്ങ്
ദുബൈ: പ്രമുഖ വാഹനവിതരണക്കാരായ അൽ ഹബ്തൂർ മോട്ടേഴ്സിന്റെ ജെ.എ.സി വാഹനങ്ങളുടെ ഷോറൂം ദുബൈ ദേരയിൽ തുറന്നു. 650 ചതുരശ്ര മീറ്ററിലാണ് ജെ.എ.സി വാഹനങ്ങൾക്കു മാത്രമായി ഷോറൂം തുറന്നത്. ഇതോടെ യു.എ.ഇയിലുടനീളം ബ്രാൻഡിന് ഒമ്പത് സംയുക്ത ഷോറൂമുകളായി. യു.എ.ഇയിൽ ജെ.എ.സി വാഹനങ്ങളുടെ ഏക വിതരണക്കാരാണ് അൽ ഹബ്തൂർ ഗ്രൂപ്.
പ്രീമിയം പാസഞ്ചർ, കമേഴ്സ്യൽ വാഹനങ്ങളാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ജെ.എ.സിയുടെ എട്ട് പ്രധാന മോഡലുകൾ ഇവിടെയുണ്ട്. ജെ -7, എസ് 3 പ്ലസ്, ജെ.എസ് 4, എം 4 എന്നിവ ഇതിൽ ഉൾപ്പെടുന്നു. അഞ്ചു വർഷത്തെ അൺലിമിറ്റഡ് മൈലേജ് വാറന്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഷോറൂമിൽ ഉപഭോക്താക്കൾക്ക് പാർക്കിങ് സൗജന്യമാണ്. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ഷോറൂം തുറക്കുന്നതിൽ സന്തോഷമുണ്ടെന്നും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്നും അൽ ഹബ്തൂർ മോട്ടേഴ്സ് സി.ഇ.ഒ അഹ്മദ് ഖലഫ് അൽ ഹബ്തൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

