അൽ ദൈദ് കാർഷിക പ്രദർശനം ശ്രദ്ധേയമായി
text_fieldsഅൽ ദൈദ് കാർഷിക പ്രദർശനം
ഷാർജ: എക്സ്പോ അൽ ദൈദിൽ നടന്ന മൂന്നാമത് അൽ ദൈദ് കൃഷി പ്രദർശനം ശ്രദ്ധേയമായി. ആയിരക്കണക്കിന് സന്ദർശകരെ ആകർഷിച്ച പ്രദർശനം കഴിഞ്ഞ ദിവസം സമാപിച്ചു. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ എക്സ്പോ സെന്റർ ഷാർജ സംഘടിപ്പിച്ച പ്രദർശനം മേഖലയിലെ ആദ്യത്തെ സമഗ്ര കാർഷിക പ്രദർശനമായാണ് വിലയിരുത്തപ്പെടുന്നത്. 40ലധികം പ്രമുഖ കൃഷി, മൃഗസംരക്ഷണ കമ്പനികൾ പ്രദർശനത്തിൽ പങ്കെടുത്തു.
ഗോതമ്പ്-ധാന്യകൃഷി, ഹൈഡ്രോപോണിക്, വെർട്ടിക്കൽ ഫാമിങ്, ആധുനിക ജലസേചന സംവിധാനങ്ങൾ, ഹോർട്ടികൾചർ സാങ്കേതികവിദ്യകൾ, ഗ്രീൻഹൗസ് സേവനങ്ങൾ, പാക്കേജിങ്, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് പരിഹാരങ്ങൾ തുടങ്ങിയ നവീന സാങ്കേതികവിദ്യകൾ മേളയിൽ അവതരിപ്പിച്ചു. അക്വാകൾച്ചർ, കോഴിവളർത്തൽ, തേനീച്ച വളർത്തൽ, കന്നുകാലി വളർത്തൽ എന്നിവ ഉൾപ്പെടെയുള്ള മൃഗസംരക്ഷണ സാങ്കേതികവിദ്യകളും ശ്രദ്ധേയമായി. കാർഷിക സ്ഥാപനങ്ങൾ, കർഷകർ, നിക്ഷേപകർ എന്നിവർ തമ്മിലുള്ള ചർച്ചകൾക്കും സഹകരണത്തിനുമുള്ള വേദിയായി മേള മാറി.
യു.എ.ഇയുടെ ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം പ്രദർശനങ്ങൾ നിർണായകമാണെന്ന് എക്സ്പോ സെന്റർ ഷാർജ സി.ഇ.ഒ സൈഫ് മുഹമ്മദ് അൽ മിദ്ഫാ പറഞ്ഞു. നാല് ദിവസമായി നടന്ന പരിപാടിയിൽ ഔഷധ സസ്യങ്ങൾ, അലങ്കാര ചെടികൾ, പച്ചക്കറി-ഫല കൃഷി എന്നിവയെക്കുറിച്ചുള്ള പാനൽ ചർച്ചകളും കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള ഉയർന്ന വിളവുതരുന്ന വിള വർഗങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

