Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​മ​ദാ​നി​ൽ...

റ​മ​ദാ​നി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ക്ക് ഡി​സ്‌​കൗ​ണ്ട് അ​നു​വ​ദി​ച്ച് അ​ല്‍ ദ​ഫ്​​റ റീ​ജ്യ​ന്‍

text_fields
bookmark_border
റ​മ​ദാ​നി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ക്ക് ഡി​സ്‌​കൗ​ണ്ട് അ​നു​വ​ദി​ച്ച് അ​ല്‍ ദ​ഫ്​​റ റീ​ജ്യ​ന്‍
cancel

അ​ബൂ​ദ​ബി: റ​മ​ദാ​നി​ല്‍ വീ​ട്ടു​ചെ​ല​വു​ക​ള്‍ കു​റ​ച്ച് കു​ടും​ബ​ങ്ങ​ള്‍ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന​തി​ന് എ​ണ്ണൂ​റി​ലേ​റെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ക്ക് ഡി​സ്‌​കൗ​ണ്ട് അ​നു​വ​ദി​ച്ച് അ​ല്‍ ദ​ഫ്​​റ റീ​ജ്യ​ന്‍. റ​മ​ദാ​നോ​ട​നു​ബ​ന്ധി​ച്ച് 823 ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ക്കാ​ണ് അ​ല്‍ ദ​ഫ്​​റ മു​നി​സി​പ്പാ​ലി​റ്റി വി​ല​കു​റ​ച്ചു ന​ല്‍കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ 10 അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ക്ക് ന​ല്‍കി​വ​രു​ന്ന ഡി​സ്‌​കൗ​ണ്ട് തു​ട​രു​ക​യും ചെ​യ്യു​ന്നു​ണ്ട്.

മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജീ​വി​ത​ച്ചെ​ല​വു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യാ​ണ് റ​മ​ദാ​ന്‍ ഡി​സ്‌​കൗ​ണ്ട് പ​ദ്ധ​തി രൂ​പ​ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ക​യാ​ണെ​ന്ന് അ​ല്‍ ദ​ഫ്​​റ മു​നി​സി​പ്പാ​ലി​റ്റി പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം ഭ​ക്ഷ്യ സു​ര​ക്ഷ​യെ പി​ന്തു​ണ​ക്കു​ക​യും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​ബൂ​ദ​ബി കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് റീ​ജ്യ​നി​ലെ 13 റീ​ട്ടെ​യി​ല്‍ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ നി​ന്ന് താ​മ​സ​ക്കാ​ര്‍ക്ക് വി​ല​ക്കു​റ​വി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വാ​ങ്ങാ​വു​ന്ന​താ​ണ്.

സ​ര്‍ക്കാ​ര്‍ പ്ലാ​റ്റ്‌​ഫോ​മാ​യ താം ​മു​ഖേ​ന ഓ​ണ്‍ലൈ​നാ​യും ഡി​സ്‌​കൗ​ണ്ട് ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ ഓ​ര്‍ഡ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്. അ​തോ​ടൊ​പ്പം വ​യോ​ജ​ന​ങ്ങ​ള്‍ക്കും നി​ശ്ച​യ​ദാ​ര്‍ഢ്യ​ജ​ന​ത​ക്കും മു​നി​സി​പ്പാ​ലി​റ്റി സൗ​ജ​ന്യ ഹോം ​ഡെ​ലി​വ​റി സൗ​ക​ര്യ​വും ന​ല്‍കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEEmaratbeatsgulfnewsmalayalam
News Summary - Al Dhafra Region allows discounts on food items during Ramadan
Next Story