Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ദൈദ് ഈത്തപ്പഴമേള ആരംഭിച്ചു

text_fields
bookmark_border
അൽ ദൈദ് ഈത്തപ്പഴമേള ആരംഭിച്ചു
cancel

ഷാർജ: എമിറാത്തി പാരമ്പര്യവും തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ഈത്തപ്പഴങ്ങളുടെ ഗുണമേന്മയും വിളിച്ചോതുന്ന അൽ ദൈദ് സൂഖ് അൽ ജുബൈൽ ഈത്തപ്പഴ മേളയുടെ 11-ാമത് പതിപ്പിന് തുടക്കമായി. ഷാർജ അസറ്റ് മാനേജ്‌മെന്‍റിന്‍റെ കീഴിലുള്ള അൽ ദൈദ് സുഖ് അൽ ജുബൈലിൽ ആരംഭിച്ച ഈ വാർഷിക മേള സെപ്റ്റംബർ 14 വരെ നീണ്ടുനിൽക്കും. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മികച്ച ഈത്തപ്പഴങ്ങളുടെ വൻ ശേഖരമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.

യു.എ.ഇയിലെ ഈത്തപ്പഴ വൈവിധ്യത്തെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് മേളയുടെ പ്രധാനലക്ഷ്യം. ഈത്തപ്പഴങ്ങൾക്ക് പുറമെ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന മറ്റ് കാർഷിക വിഭവങ്ങളും പരമ്പരാഗത ചന്തയുടെ ഊഷ്മളമായ അന്തരീക്ഷവും മേളക്ക് മാറ്റുകൂട്ടുന്നു. കർഷകർക്കും ഉൽപാദകർക്കും ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കാനുള്ള അവസരം കൂടിയാണിത്.

പ്രദേശിക ഈത്തപ്പഴങ്ങളുടെ മികവ് പ്രദർശിപ്പിക്കുകയാണ് മേളയിലൂടെ ശ്രമിക്കുന്നതെന്ന് സെൻട്രൽ റീജിയൻ മാർക്കറ്റ്സ് ഡയറക്ടർ തലാൽ മുഹമ്മദ് പറഞ്ഞു. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ സന്ദർശകർക്ക് നൽകുന്നതിനൊപ്പം, പ്രാദേശിക കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു യു.എ.ഇയിലെ കാർഷിക പാരമ്പര്യവും സംസ്കാരവും അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്ന നിരവധി സന്ദർശകരും പ്രവാസികളും മേളയിലെത്തും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al-Daid Date Festival begins
Next Story