Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ദൈദ് ഈത്തപ്പഴ മേള ഇന്നുമുതൽ

text_fields
bookmark_border
അൽ ദൈദ് ഈത്തപ്പഴ മേള ഇന്നുമുതൽ
cancel

ഷാർജ: ആറാമത് അൽ ദൈദ് ഈന്തപ്പഴ മേളക്ക്​​ എക്സ്പോ അൽ ദൈദിൽ ഇന്ന്​ തുടക്കം. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും അൽ ദൈദ് മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാല് ദിവസം നീളുന്ന മേള ഒക്ടോബർ 11 വരെ തുടരും. രാജ്യത്തെ കർഷകർ, ഈന്തപ്പഴ ഉൽപാദകർ, വ്യാപാരികൾ, തദ്ദേശീയ സംരംഭകർ എന്നിവർ മേളയിൽ പങ്കാളികളാകും.

യു.എ.ഇയിലെ കാർഷിക മേഖലയെയും ഭക്ഷ്യസുരക്ഷയെയും പിന്തുണക്കുന്നതിനായി സംഘടിപ്പിക്കുന്ന മേളയിൽ മികച്ച ഇനം ഈന്തപ്പഴങ്ങളുടെ പ്രദർശനവും ലേലവും നടക്കും. ആധുനിക കൃഷിരീതികളെക്കുറിച്ചും ഈന്തപ്പന പരിപാലനത്തെക്കുറിച്ചുമുള്ള ശിൽപശാലകൾ, സാംസ്കാരിക-കലാപരിപാടികൾ, തദ്ദേശീയ കുടുംബങ്ങൾക്കും സംരംഭകർക്കും ഉൽപന്നങ്ങൾ നേരിട്ട് വിൽക്കാനുള്ള സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

ദിവസവും രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് പ്രദർശനം. വ്യാഴാഴ്ച ഉദ്ഘാടനത്തിന് ശേഷവും, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മഗ്‌രിബ് നമസ്കാരത്തിന് ശേഷവുമാണ് ലേലം നടക്കുക. 2026 സീസണിൽ യു.എ.ഇയിൽ ഉൽപാദിപ്പിച്ച, കീടബാധയോ മറ്റ് വൈകല്യങ്ങളോ ഇല്ലാത്ത ഈന്തപ്പഴങ്ങൾ മാത്രമേ ലേലത്തിൽ പങ്കെടുപ്പിക്കൂ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al-Daid Date Fair starts today
Next Story