അൽ ദാഹിയാത്തിൽ റെസിഡൻഷ്യൽ മേഖല പദ്ധതിക്ക് അംഗീകാരം
text_fieldsഷാർജ: കൽബയുടെ പ്രാന്തപ്രദേശമായ അൽ ദാഹിയാത്തിൽ പുതിയ റെസിഡൻഷ്യൽ മേഖല നിർമിക്കുന്നതിനുള്ള പദ്ധതിക്ക് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. 190 ഭവനങ്ങൾ, പാർക്ക്, പള്ളികൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ഇതിൽ ആദ്യഘട്ടമെന്ന നിലയിൽ 54 വീടുകൾ നിർമിക്കും. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ഡയറക്ട് ലൈൻ പ്രോഗ്രാമിൽ നടന്ന ഫോൺ പരിപാടിയിൽ ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹൗസിങ് ചെയർമാൻ എൻജിനീയർ ഖാലിദ് ബിൻ ബുതി അൽ മുഹൈരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

