'അൽ ബെയ്ക്' എക്സ്പോ നഗരിയിൽ ഔട്ട്ലെറ്റ് തുറന്നു
text_fieldsദുബൈ: സൗദി അറേബ്യ ആസ്ഥാനമായ റസ്റ്റാറൻറ് ശൃംഖലയായ 'അൽ ബെയ്ക്' എക്സ്പോ 2020 നഗരിയിൽ ഔട്ട്ലെറ്റ് തുറന്നു. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇക്കാര്യം അധികൃതർ അറിയിച്ചത്. മേളയിലെ ഓപർചുനിറ്റി ഡിസ്ട്രിക്ടിൽ സൗദി പവലിയനും യു.എ.ഇ പവലിയനും ഇടയിലാണിത്. 'നിങ്ങളെ കാണാനും സേവിക്കാനും കാത്തിരിക്കാനാവില്ല' എന്ന കാപ്ഷനോടെയാണ് ഇൻസ്റ്റഗ്രാമിൽ ഔട്ട്ലെറ്റ് തുറന്നത് അറിയിച്ചത്.
ഏറെ ആരാധകരുള്ള ക്രിസ്പി ഫ്രൈഡ് ചിക്കൻ സ്പെഷൽ ലഭ്യമാകുന്ന നേരത്തെ ദുബൈ മാളിൽ ആരംഭിച്ചിരുന്നു. ഇവിടെ വൻ തിരക്കാണ്. രാത്രി വൈകിയും നീണ്ട ക്യൂവിൽനിന്ന് ആളുകൾ റസ്റ്ററൻറിൽനിന്ന് കഴിക്കാൻ കാത്തിരിക്കാറുണ്ട്. യു.എ.ഇയിൽ ലഭിച്ച മികച്ച ഈ സ്വീകരണമാണ് എക്സ്പോയിലും ഔട്ട്ലെറ്റ് തുറക്കാൻ പ്രേരകമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

