Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​ത്തു​ല​ക്ഷം ദി​ർ​ഹം...

പ​ത്തു​ല​ക്ഷം ദി​ർ​ഹം സ​മ്മാ​ന​ങ്ങ​ളു​മാ​യി 'അ​ൽ ബ​ദ​ർ'

text_fields
bookmark_border
പ​ത്തു​ല​ക്ഷം ദി​ർ​ഹം സ​മ്മാ​ന​ങ്ങ​ളു​മാ​യി അ​ൽ ബ​ദ​ർ
cancel
camera_alt

ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ശ​ര്‍ഖി

Listen to this Article

ഫു​ജൈ​റ: സ​ഹി​ഷ്ണു​ത​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും ആ​ശ​യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​ത​മൂ​ല്യ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ല്‍ പ്ര​ച​രി​പ്പി​ക്ക​ണ​മെ​ന്ന് ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ശ​ര്‍ഖി. ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന 'അ​ൽ ബ​ദ​ർ' പ​രി​പാ​ടി​യു​ടെ സ​മാ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്തു​ല​ക്ഷം ദി​ര്‍ഹ​മി​ന്‍റെ സ​മ്മാ​നം ന​ല്‍കു​ന്ന മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​രാ​ർ​ഥി​ക​ള്‍ക്ക് പ​ങ്കെ​ടു​ക്കാം. ക​വി​ത, ചി​ത്ര​ര​ച​ന, കാ​ലി​ഗ്ര​ഫി, മ​ൾ​ട്ടി​മീ​ഡി​യ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക. പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​ത മൂ​ല്യ​ങ്ങ​ൾ മ​റ്റു​ള്ള​വ​രി​ലേ​ക്ക്​ എ​ത്തി​ക്കാ​നും അ​വാ​ർ​ഡ് ല​ക്ഷ്യ​മി​ടു​ന്നു. വി​ജ​യി​ക്കു​ന്ന ക​ലാ​സൃ​ഷ്ടി​ക​ൾ അ​ൽ ബ​ദ​ർ വെ​ബ്‌​സൈ​റ്റി​ലും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ജ​യി​ച്ച​തും യോ​ഗ്യ​ത നേ​ടി​യ​തു​മാ​യ ക​ലാ​സൃ​ഷ്ടി​ക​ൾ പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. പ​​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കും. അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 25. ഒ​ക്ടോ​ബ​ര്‍ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന 'മൗ​ലി​ദ് അ​ൽ ന​ബ​വി' ആ​ഘോ​ഷ പ​രി​പാ​ടി​യി​ലാ​യി​രി​ക്കും വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക. 'അ​ൽ-​ബ​ദ​ർ'​നെ​ക്കു​റി​ച്ചും മ​ത്സ​ര പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും കൂ​ടു​ത​ല്‍ അ​റി​യു​ന്ന​തി​നും ക​ലാ​സൃ​ഷ്ടി​ക​ൾ സ​മ​ര്‍പ്പി​ക്കു​ന്ന​തി​നും https://www.albdr.ae/ എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al-Badrten lakh dirham prizes
News Summary - Al-Badr with ten lakh dirham prizes
Next Story