Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഐൻ മൃഗശാലയിൽ ‘ഗ്ലോ ആഫ്റ്റർ ഡാർക്ക്’

text_fields
bookmark_border
ആകർഷകമായ പരിപാടികളോടെ സെപ്റ്റംബർ അഞ്ചുമുതൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നു
അൽ ഐൻ മൃഗശാലയിൽ ‘ഗ്ലോ ആഫ്റ്റർ ഡാർക്ക്’
cancel

അൽ ഐൻ: മിഡിൽ ഈസ്റ്റിലെ ഏറ്റവും പ്രശസ്തമായ വന്യജീവി കേന്ദ്രങ്ങളിലൊന്നായ അൽ ഐൻ മൃഗശാല സെപ്റ്റംബർ അഞ്ചുമുതൽ ആകർഷകമായ പരിപാടികളോടെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. കുടുംബങ്ങൾക്കായി ‘ഗ്ലോ ആഫ്റ്റർ ഡാർക്ക്’ എന്ന രാത്രികാല ആഘോഷം ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ അഞ്ചുമുതൽ ഒക്ടോബർ നാലുവരെയാണ് ഈ പ്രത്യേക ഫെസ്റ്റിവൽ നടക്കുന്നത്. സന്ദർശന സമയങ്ങളിലും മാറ്റങ്ങളുണ്ട്.

ഫെസ്റ്റിവലിന്‍റെ ഭാഗമായി വൈകുന്നേരങ്ങളിൽ വർണാഭമായ എൽ.ഇ.ഡി വെളിച്ചങ്ങളാൽ അലങ്കരിച്ച മൃഗങ്ങളുടെ രൂപങ്ങൾ, പ്രകാശപൂരിതമായ കലാപ്രകടനങ്ങൾ, കുട്ടി അഭ്യാസികളുടെ പ്രകടനങ്ങൾ എന്നിവ സന്ദർശകർക്ക് വിരുന്നേകും. കുട്ടികൾക്കും മുതിർന്നവർക്കുമായി മൃഗങ്ങളുടെ കഥകൾ പങ്കുവെക്കുന്ന ‘നേച്ചർ വെഞ്ചർ’ എന്ന പുതിയ ഷോയും ഇത്തവണ അരങ്ങേറും. ഉച്ചക്ക് 2.00 മണി മുതൽ രാത്രി 10.00 മണി വരെയായിരിക്കും ഈ ദിവസങ്ങളിൽ മൃഗശാലയുടെ പ്രവർത്തന സമയം.

രാത്രികാല ആഘോഷങ്ങൾക്ക് പുറമെ ജലാശയങ്ങളിലൂടെയുള്ള സഫാരി, ജിറാഫുകൾക്ക് ഭക്ഷണം നൽകാനുള്ള അവസരം, ലെമൂർ പ്രൈമേറ്റുകളെ അടുത്തറിയാൻ സഹായിക്കുന്ന ‘ലെമൂർ വാക്ക്’ തുടങ്ങി നിരവധി റെഗുലർ ആക്റ്റിവിറ്റികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ അറബിക്, ഇന്ത്യൻ, മെക്സിക്കൻ, അമേരിക്കൻ ഭക്ഷണങ്ങൾ ലഭ്യമാകുന്ന വൈവിധ്യമാർന്ന റെസ്റ്ററന്‍റുകളും കഫേകളും സന്ദർശകർക്കായി സജ്ജമാണ്.

മുതിർന്നവർക്ക് 31.50 ദിർഹവും മൂന്നുമുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 10.50 ദിർഹവുമാണ് പ്രവേശന നിരക്ക്. മൂന്നുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 1968ൽ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ സ്ഥാപിച്ച ഈ മൃഗശാല നിലവിൽ 4,000ത്തിലധികം വന്യജീവികളുടെ സങ്കേതമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Ain Zoo to Host 'Glow After Dark' Festival Starting September 5
Next Story