അൽഐൻ മൃഗശാലക്ക് അംഗീകാരം
text_fieldsഅൽഐൻ മൃഗശാലയുടെ ആക്ടിങ് ഡയറക്ടർ ജനറൽ എൻജി. അഹ്മദ് ഈസ അൽ ഹറാസി ‘മുറൂന’ ഫോറത്തിൽ അംഗീകാരം സ്വീകരിക്കുന്നു
അൽഐൻ: അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കാനുള്ള സന്നദ്ധതയും മികച്ച പ്രവർത്തന മാനദണ്ഡങ്ങളോടുള്ള പ്രതിബദ്ധതയും മാനിച്ച്, അൽഐൻ മൃഗശാലക്ക് എൻ.സി.ഇ.എം.എ 7000:2021 സർട്ടിഫിക്കറ്റ് ലഭിച്ചു. അബൂദബിയിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ സംഘടിപ്പിച്ച ‘മുറൂന’ ഫോറത്തിലാണ് അംഗീകാരം മൃഗശാലക്ക് നൽകിയത്. ആഗോളവും ദേശീയവുമായ ബിസിനസ് തുടർച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അൽഐൻ മൃഗശാലയുടെ മേന്മയുള്ള പ്രകടനമാണ് സർട്ടിഫിക്കറ്റ് തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

