നവീന ശിലായുഗത്തിൽ അൽെഎനിന് സമ്പന്ന ചരിത്രം
text_fieldsഅബൂദബി: പുരാവസ്തു ഗവേഷകർ അൽെഎനിൽനിന്ന് കണ്ടെടുത്ത വസ്തുക്കൾ പ്രദേശത്തിെൻറ സമ്പന്നമായ നവീന ശിലായുഗ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്നതായി അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ് ഞായാറാഴ്ച വ്യക്തമാക്കി. തുടർച്ചയായി ജനവാസമുണ്ടായിരുന്ന ലോകത്തിലെ പഴക്കം ചെന്ന പ്രദേശങ്ങളിലൊന്നായിരുന്നു അൽെഎൻ എന്ന് കണ്ടുപിടിത്തങ്ങൾ വ്യക്തമാക്കുന്നു. ഇവിടെ താമസിച്ചിരുന്നവർ ധാന്യങ്ങൾ കൃഷിയിൽ ഏർപ്പെടുകയും ചെമ്പ് ഖനനം നടത്തുകയും ചെയ്തിരുന്നു. ഖനനം ചെയ്തെടുക്കുന്ന ചെമ്പ് അൽെഎനിൽ തന്നെ സംസ്കരിച്ച് ലോഹക്കട്ടികളാക്കി വാണിജ്യ മാർഗങ്ങളിലെ തീരപ്രദേശങ്ങളിലെത്തിച്ചിരുന്നതായും പുരാവസ്തു ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

അന്നത്തെ ആളുകളുടെ കടലറിവ് വെച്ച് വെങ്കല യുഗ കച്ചവടക്കാർ ഉമ്മ് അന്നാർ െഎലൻഡിൽ വ്യാപാര തുറമുഖം സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് അന്താരാഷ്ട്ര വ്യാപാരത്തിെൻറ കേന്ദ്രമായി മാറുകയും നവീന ശിലായുഗ മുൻഗാമികൾ ആയിരക്കണക്കിന് വർഷം മുമ്പ് മറാവ പോലുള്ള തീരദേശ വാസസ്ഥലങ്ങൾ ആരംഭിക്കുകയും ചെയ്തു.
പ്രദേശത്തെ സമ്പദ് വ്യവസ്ഥ വളർന്നപ്പോൾ ജനങ്ങൾ മൺകട്ട കൊണ്ട് കോട്ട നിർമിച്ചു. ഇത്തരത്തിലുള്ള കോട്ട ഹിലി ^എട്ടിലുണ്ട്. 5000ത്തിലധികം വർഷം പഴക്കമുള്ള ഇൗ കോട്ട ഫ്രഞ്ച് പുരാവസ്തു ശാസ്ത്രജ്ഞൻ 1980കളിലാണ് കണ്ടെത്തിയത്.
അൽെഎനിലെ വെങ്കലയുഗ വാസികൾ സമീപത്തെ മലകളിൽനിന്ന് ചെമ്പ് ഖനനം ചെയ്ത് ആയുധങ്ങളും കൃഷിയുപകരണങ്ങളും ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. ഇത്തരത്തിലുള്ള ചില ഉപകരണങ്ങൾ അൽെഎനിലെ ഖത്താറയിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇൗ പ്രദേശത്തുനിന്ന് കണ്ടെത്തിയ ഒരു ശവകുടീരം 3000 വർഷത്തിനും 4000 വർഷത്തിനും ഇടയിൽ പഴക്കമുള്ളതാണ്.

3000 വർഷം മുമ്പ് ആരംഭിച്ച ഇരുമ്പ് യുഗത്തിൽ ഫലജുകൾ നിർമിച്ചതോടെ അൽെഎനിലെ കൃഷി വൻതോതിൽ വികസിച്ചു. ഇൗ പ്രദേശങ്ങളിൽനിന്ന് കണ്ടെത്തിയ ശില കൊണ്ടുള്ള ആയുധങ്ങൾക്ക് 8000ത്തോളം വർഷങ്ങളുടെ പഴക്കം നിർണയിച്ചതായി അബൂദബി സാംസ്കാരിക^വിനോദസഞ്ചാര കേന്ദ്രത്തിലെ പുരാവസ്തു ശാസ്ത്ര മേധാവി പീറ്റർ മാഗീ വ്യക്തമാക്കി. അൽ യാഹറിന് സമീപത്തുനിന്ന് കണ്ടെടുത്ത ചില ഉപകരണങ്ങൾക്ക് അതിൽ കൂടുതൽ പഴക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ
ർത്തു.
അൽെഎനിലെയും യു.എ.ഇയിലെ മറ്റിടങ്ങളിലെയും ഫലജുകൾ ലോകത്ത് അറിയപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ സാേങ്കതിക വിദ്യയാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
