അൽ ഐൻ താരാട്ട് വസന്തോത്സവം 202
text_fieldsഅൽഐൻ: അൽഐൻ താരാട്ട് വസന്തോത്സവം 2023 സീസൺ -4 ഇന്ത്യൻ സോഷ്യൽ സെന്റർ അങ്കണത്തിൽ നടന്നു. ജേണലിസ്റ്റും ചിനാർ ഗ്ലോബൽ അക്കാദമി ഫൗണ്ടറുമായ നിഷ രത്നമ്മ ഉദ്ഘാടനം നിർവഹിച്ചു. ജംഷീല ഷാജിത്ത് അധ്യക്ഷത വഹിച്ചു. താരാട്ട് സെക്രട്ടറി ശാലിനി സഞ്ജു സ്വാഗതം പറഞ്ഞു. ഐ.എസ്.സി പ്രസിഡന്റ് മുസ്തഫ മുബാറക് സംസാരിച്ചു. ഐ.എസ്.സി ജനറൽ സെക്രട്ടറി മണികണ്ഠൻ, ട്രഷറർ സാദിഖ് ഇബ്രാഹീം, ചെയർ ലേഡി റസിയ ഇഫ്ത്തിക്കർ, യുനൈറ്റഡ് മൂവ്മെന്റ് കൺവീനർ സുരേഷ് തിരുക്കുളം, മുൻ ഭാരവാഹിയായ ജിമ്മി, ലോക കേരളസഭാംഗം ഇ.കെ. സലാം, ലുലു റീജനൽ ഡയറക്ടർ ഷാജി ജമാൽ, റീജനൽ മാനേജർ ഉണ്ണികൃഷ്ണൻ, ഐ.എസ്.സി വിമൻസ് ഫോറം സെക്രട്ടറി ബബിത ശ്രീകുമാർ, അഞ്ജലി ലക്ഷ്മി യൂസുഫ് എന്നിവർ പങ്കെടുത്തു.
അധ്യാപന രംഗത്ത് 30 വർഷത്തിൽ കൂടുതൽ പ്രവർത്തനനിരതയായ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മിനി നായർ, കോവിഡ് മഹാമാരി സമയത്ത് സമൂഹത്തിനുവേണ്ടി പ്രതിരോധ പ്രവർത്തനങ്ങളിൽ സേവനം ചെയ്ത താരാട്ട് അംഗങ്ങളായ റസിയ ഇഫ്ത്തിക്കർ, സോണി ലാൽ, ലേഖ ജയകുമാർ, അൽഐൻ പൊതുസമൂഹത്തിലെ ജീവകാരുണ്യ മേഖലയിൽ കർമനിരതനായ അബൂബക്കർ വേരൂർ എന്നിവരെ ആദരിച്ചു.
ഇന്ത്യൻ എംബസി അബൂദബി ഉദ്യോഗസ്ഥ ബർക്കി ഗായത്രി പ്രകാശിന് യാത്രയയപ്പും താരാട്ടിന് അവതരണഗാനം ചിട്ടപ്പെടുത്തിയ കുഞ്ഞി നീലേശ്വരത്തിന് സ്നേഹാദരവും നൽകി. അസി. ട്രഷറർ ബീന റസ്സൽ നന്ദി പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. കലാവിഭാഗം സെക്രട്ടറി സുചിത്ര സുരേഷും അസി. സെക്രട്ടറി ഷാജിത അബൂബക്കറും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

