അൽെഎനിൽ ശക്തമായ വേനൽമഴയും വെള്ളക്കെട്ടും
text_fieldsഅബൂദബി : അൽ ഐൻ പ്രവിശ്യയുടെ കിഴക്കൻ ഭാഗങ്ങളിൽ ഇന്നലെ ശക്തമായ വേനൽ മഴ പെയ്തു. ഒമാൻ അതിർത്തി മേഖലയിലാണ് ഏറ്റവുമധികം മഴയും വെള്ളക്കെട്ടും അനുഭവപ്പെട്ടത്. തലസ്ഥാന എമിറേറ്റിൽ ഇന്നലെ രാവിലെ മുതൽ ശക്തമായ ചൂടും ഈർപ്പാവസ്ഥയും അനുഭവപ്പെട്ടിരുന്നു. പൊടി തിങ്ങിയ കാലാവസ്ഥാ മാറ്റം ജനജീവിതം പ്രയാസകരമാക്കി. അൽ ഐൻ നഗരത്തോടു ചേർന്നുള്ള ബുറൈമിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയും വെള്ളക്കെട്ടും മൂലം റോഡു ഗതാഗതം താളംതെറ്റിയിരുന്നു.
ഇന്നും (ശനിയാഴ്ച) അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ഐൻ നഗരത്തിെൻറ കിഴക്കൻ ഭാഗങ്ങളിൽ ഇന്നലെ മഴ പ്രതീക്ഷിച്ചിരുന്നു. താപനില വളരെ ഉയർന്നത തോതിലുമായിരുന്നു.
അതിർത്തി രാജ്യമായ ഒമാനിൽ നിന്നെത്തിയ കാർമേഘവും ശക്തമായ മഴക്കിടയാക്കി. ചില പ്രദേശങ്ങളിലെ വെള്ളക്കെട്ട് വാഹനാപകടങ്ങൾക്കിടയാക്കി. ആലിപ്പഴ വർഷവും ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
