Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽഐൻ ഒയാസിസിന് സ്വീകാര്യതയേറി; രണ്ട് മാസത്തിനിടെ എത്തിയത് ലക്ഷത്തോളം സന്ദർശകർ

text_fields
bookmark_border
അൽഐൻ ഒയാസിസിന് സ്വീകാര്യതയേറി; രണ്ട് മാസത്തിനിടെ എത്തിയത് ലക്ഷത്തോളം സന്ദർശകർ
cancel

അബൂദബി: നവീകരിച്ച് തുറന്നതിനു ശേഷമുള്ള രണ്ട് മാസത്തിനുള്ളിൽ അൽഐൻ ഒയാസിസ് സന്ദർശിച്ചത് ഏകദേശം ഒരു ലക്ഷത്തോളം സന്ദർശകർ. നഗരത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം വിവരങ്ങൾ അടിസ്ഥാനമാക്കി നഗരസഭാ സേവനങ്ങളും ലക്ഷ്യമിട്ടുള്ള സമഗ്ര വികസന പദ്ധതികളുടെ ഭാഗമായാണ് അൽഐൻ സിറ്റി മുനിസിപ്പാലിറ്റി പുതിയ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. പൗരന്മാർക്കും സന്ദർശകർക്കും പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നതിനായി ഒയാസിസിൽ 'സുറ' എന്ന പേരിൽ രാത്രികാല വെളിച്ച-ശബ്ദ അനുഭവവും മുനിസിപ്പാലിറ്റി അവതരിപ്പിച്ചിട്ടുണ്ട്.

ലൈറ്റുകളുടെയും പ്രത്യേക ശബ്ദവിന്യാസത്തിന്റെയും അകമ്പടിയോടെയുള്ള ഈ ദൃശ്യവിരുന്ന് ജലത്തിന്റെ ഒഴുക്ക്, രാത്രികാലങ്ങൾ, മരുഭൂമി എന്നിവയുടെ ശബ്ദങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. സന്ദർശകരെ ആകർഷിക്കുന്നതിനായി 22 മീറ്റർ ഉയരമുള്ള ജലസ്രോതസിലേക്ക് നയിക്കുന്ന രീതിയിലാണ് ഈ അനുഭവങ്ങൾ ഒരുക്കിയിരിക്കുന്നത്. ഇവിടെ ഈന്തപ്പനകൾക്കിടയിലൂടെയുള്ള ഉയർന്ന നടപ്പാതയും സജ്ജീകരിച്ചിട്ടുണ്ട്. 286 മീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ നടപ്പാതയോട് ചേർത്ത് 770 പുതിയ മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. നടത്തം, പഠനം, പൂന്തോട്ടങ്ങൾ, ആതിഥ്യമര്യാദ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, വിദ്യാഭ്യാസ പരിപാടികൾ, സംവേദനാത്മക ആകർഷണങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കെട്ടിടങ്ങളുടെ പ്രവർത്തനം, ജലസേചനം, ലൈറ്റിംഗ്, സന്ദർശക പ്രവേശനം, സുരക്ഷ എന്നിവ കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി സ്മാർട്ട് സിസ്റ്റങ്ങളാണ് ഉപയോഗിക്കുന്നത്. യുവജനങ്ങളെ ആകർഷിക്കുന്നതിനായി 16 പുതിയ റസ്റ്റോറന്റുകളും കഫേകളും ഇവിടെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഈ വർഷത്തിന്റെ തുടക്കത്തിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഒരു ഹോട്ടൽ കൂടി ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, മൂന്നാം ഘട്ടത്തിനായുള്ള പദ്ധതികളും സജീവ പരിഗണനയിലാണ്. ഇതിനിടെ, 'ലീവെക്സ് 2026' ലിവബിലിറ്റി ആൻഡ് ഇൻവെസ്റ്റ്മെന്റ് എക്സിബിഷനിൽ അൽഐൻ സിറ്റി മുനിസിപ്പാലിറ്റി 'ഒറ' എന്ന പേരിൽ പുതിയ അനലിറ്റിക്സ് പ്ലാറ്റ്‌ഫോമും അവതരിപ്പിച്ചു.

മുനിസിപ്പാലിറ്റിയുടെ വിവിധ വിവരങ്ങൾ ഒന്നിപ്പിച്ച് സേവനങ്ങളിലെ കുറവുകൾ കണ്ടെത്താനും കൂടുതൽ ആവശ്യക്കാരുള്ളിടത്തേക്ക് നിക്ഷേപം എത്തിക്കാനും ലക്ഷ്യമിട്ടാണ് ഒറ ഓപ്പറേഷൻസ് റൂം ആൻഡ് അനലിറ്റിക്സ് പ്ലാറ്റ്‌ഫോം രൂപീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Ain Oasis receives positive reception
Next Story