Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരുക്കാറ്റിന്‌ തടയിടാൻ അൽ ഐനിൽ തീർത്തത് 14 കിലോമീറ്റർ ‘ഹരിതമതിൽ’

text_fields
bookmark_border
മരുക്കാറ്റിന്‌ തടയിടാൻ അൽ ഐനിൽ തീർത്തത് 14 കിലോമീറ്റർ ‘ഹരിതമതിൽ’
cancel

അൽ ഐൻ: തഹ്‌നൂൻ ബിൻ മുഹമ്മദ് റോഡിൽ മണലടിഞ്ഞുകൂടുന്നത് തടയുന്നതിനും ഡ്രൈവർമാരുടെയും സമീപവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിർമിച്ച 14 കിലോമീറ്റർ ദൈർഘ്യമുള്ള ഹരിതമതിൽ പദ്ധതി അൽ ഐൻ നഗരസഭ പൂർത്തിയാക്കി. യു.എ.ഇയുടെ ദേശീയ വൃക്ഷമായ 1,807 ഗാഫ് മരങ്ങൾ നട്ടുപിടിപ്പിച്ചാണ് പ്രകൃതിദത്ത സംരക്ഷണമതിൽ തീർത്തത്. ശക്തമായ കാറ്റിന്‍റെ വേഗം കുറക്കാനും റോഡിലേക്ക് മണൽ അടിച്ചു കയറുന്നത് തടയാനും ഈ പദ്ധതിയിലൂടെ സാധിക്കും. പച്ചപ്പ് വർധിപ്പിക്കാനും പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും പദ്ധതി സഹായകരമാകും.

റോഡ് ഉപയോഗിക്കുന്നവർ, അടിസ്ഥാന സൗകര്യങ്ങൾ, സമീപത്തെ താമസമേഖലകൾ എന്നിവക്ക് കാറ്റിൽനിന്നും മണലിൽനിന്നും പ്രകൃതിദത്ത സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത വലയം നിർമിച്ചിരിക്കുന്നത്. മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കാൻ പ്രത്യേക ശേഷിയുള്ളതിനാലാണ് ഗാഫ് മരങ്ങൾ തെരഞ്ഞെടുത്തത്.വെള്ളത്തിന്‍റെ ഉപയോഗം കുറക്കുന്ന ആധുനിക ഡ്രിപ്പ് ജലസേചന സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. മരങ്ങളുടെ സാന്ദ്രതയും ആരോഗ്യവും നിലനിർത്താൻ ക്രമമായ പരിപാലന പദ്ധതികളും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്.

ഹരിതമതിൽ നിലവിൽ വന്നതോടെ കാറ്റിന്‍റെ ദിശയ്ക്കും മരങ്ങളുടെ സാന്ദ്രതക്കും അനുസരിച്ച് മണൽ കയറുന്നത് 70 മുതൽ 90 ശതമാനം വരെ കുറക്കാൻ സാധിക്കും. റോഡുകളിൽ മണൽ അടിഞ്ഞുകൂടുന്നത് തടയുന്നതിനൊപ്പം ചുറ്റുമുള്ള പ്രദേശങ്ങളിൽ മണൽക്കാറ്റിന്റെ ആഘാതം കുറക്കാനും ശബ്ദമലിനീകരണം ഒരുപരിധിവരെ നിയന്ത്രിക്കാനും ഈ പദ്ധതിക്ക് കഴിയും..

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Ain Municipality completes 14-kilometer green wall project
Next Story