അൽഐൻ മിറാക്കിൾ എഫ്.സി ഫുട്ബാൾ മേള: സാകർ എഫ്.സി ജേതാക്കൾ
text_fieldsഅൽഐൻ: മിറാക്കിൾ എഫ്.സി സംഘടിപ്പിച്ച ഫുട്ബാൾ മേള അൽ ഐനിലെ അൽമഖാം ഇക്യുസ്ട്രിയൻ ഷൂട്ടിങ് ക്ലബിൽ നടന്നു.
യു.എ.ഇയിലെ 16 മികച്ച ടീമുകൾ മാറ്റുരച്ച മേള ഇന്ത്യൻ സോഷ്യൽ സെന്റർ സെക്രട്ടറി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.
ഡോ. ശാഹുൽ ഹമീദ് മുഖ്യാതിഥിയായിരുന്നു. മർജാൻ ക്ലിനിക് മേധാവി ഡോ. അബ്ദുൽ അസീസ്, ടൂർണമെന്റ് കോഓഡിനേറ്റർ മുഹമ്മദ് ബാവ എന്നിവർ ആശംസകൾ നേർന്നു. വാശിയേറിയ ഫൈനലിൽ സാകർ എഫ്.സി ജേതാക്കളായി. മിറാക്കിൾ എഫ്.സി റണ്ണറപ്പായി. തവിയ്യ എഫ്.സി ഫയർ പ്ലേ അവാർഡ് നേടി. മിറാക്കിൾ എഫ്.സി സംഘാടകരായ സലാം, ഷമീർ കോടിയിൽ, റാഫി, റിഫാസ്, ഹൈദർ, മൊയ്തീൻ കുട്ടി, അർഷാദ്, നവാബ് എന്നിവർ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സമ്മാനിച്ചു. മികച്ച കളിക്കാരനായി മിറാക്കിൾ എഫ്.സിയുടെ മുജീബും മികച്ച ഗോൾ കീപ്പറായി അഭിഷേകും മികച്ച ഡിഫൻഡറായി സാകർ എഫ്.സിയുടെ അജയ്യും തിരഞ്ഞെടുക്കപ്പെട്ടു.
അൽ ഐൻ ഇന്ത്യൻ സ്കൂൾ കായികാധ്യാപകനും, മികച്ച അധ്യാപകനുള്ള യു.എ.ഇയുടെ പുരസ്കാര ജേതാവുമായ കോയ മാസ്റ്റർ മേള നിയന്ത്രിച്ചു. രാത്രി 10ന് ആരംഭിച്ച മത്സരങ്ങൾ രാവിലെ ആറു മണിവരെ നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.