അൽഐൻ മാർത്തോമ കൊയ്ത്തുത്സവം ജനുവരി 17ന്
text_fieldsഅൽഐൻ മാർത്തോമ ഇടവകയുടെ കൊയ്ത്തുത്സവം പ്രഖ്യാപന ചടങ്ങ്
അൽഐൻ: അൽഐൻ മാർത്തോമ ഇടവകയുടെ 2025-26 വർഷത്തെ കൊയ്ത്തുത്സവം ജനുവരി 17ന് നടക്കും. വൈകീട്ട് അഞ്ച് മുതൽ മസ്യദിലുള്ള മാർത്തോമ ദേവാലയാങ്കണത്തിലാണ് പരിപാടി. കൊയ്ത്തുത്സവ ക്രമീകരണങ്ങളുടെ ഉദ്ഘാടനം അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫീം എപ്പിസ്കോപ്പ നിർവഹിച്ചു. ഫ്ലവേഴ്സ് കോമഡി ഉത്സവം ഫെയിം നിസാം കാലിക്കറ്റ് ആൻഡ് ടീം ഒരുക്കുന്ന മെഗാ ഷോ, സെന്റ് ജോർജ് യാക്കോബായ ചർച്ച് ടീമിന്റെ നാടകം, ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. നാടൻ ഭക്ഷണ ശാലകൾ, തട്ടുകടകൾ, മെഡിക്കൽ ക്യാമ്പ്, ലേലം, കുട്ടികൾക്കായുള്ള ഗെയിംസ് എന്നിവയും കൊയ്ത്തുത്സവത്തിന്റെ ഭാഗമായി ഒരുക്കും.
ഇടവക വികാരി അനീഷ് പി. അലക്സ്, വൈസ് പ്രസിഡന്റ് ബാബു ടി. ജോർജ്, സെക്രട്ടറി ബിജു ജോർജ്, ഫിനാൻസ് ട്രസ്റ്റിയും ജനറൽ കൺവീനറുമായ എബ്രഹാം മാമ്മൻ, അക്കൗണ്ട്സ് ട്രസ്റ്റിയും കൂപ്പൺ കൺവീനറുമായ ബിജി പി. കുര്യൻ എന്നിവരും വിവിധ കമ്മിറ്റി കൺവീനർമാരായ തോമസ് പി. ഐപ്പ് (സ്പോൺസർഷിപ്പ്), ബീന സാം ജോർജ്ജ് (പ്രോഗ്രാം), തോമസ് വർഗീസ് (സന്തോഷ്) ആൻഡ് വൽസ സ്കറിയ(ഫുഡ്), ബ്ലൂസി സാംസൺ(റിസപ്ഷൻ), തോമസ് ജേക്കബ്(റവന്യൂ), സന്തോഷ് മാമ്മൻ(ലൈറ്റ്സ് ആൻഡ് സൗണ്ട്സ്), ഷാരോൺ ലിജു(ഗെയിംസ്), സൂസൻ ബാബു(മെഡിക്കൽ എയ്ഡ്), ലിജു ഉമ്മൻ(ഫസ്റ്റ് ഫ്രൂട്ട്), ജിജു എബ്രഹാം(സെക്യൂരിറ്റി ആൻഡ് രജിസ്ട്രേഷൻ), അനീഷ് സംബാഷ് ജേക്കബ് (പബ്ളിസിറ്റി) തുടങ്ങിയവരുമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

