അൽഐൻ മലയാളി സമാജം ‘ഉത്സവം’ കെങ്കേമമായി
text_fieldsഅൽഐൻ: അൽ ഐൻ മലയാളി സമാജം സംഘടിപ്പിക്കാറുള്ള വാർഷികാഘോഷ പരിപാടികളിൽ പ്രധാന ഇനമായ ‘ഉത്സവം സീസൺ -12’ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്‍ററിൽ അരങ്ങേറി. സമാജം ആക്ടിങ് പ്രസിഡന്‍റ് ഹാരിസ് ചെടിയെൻകണ്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം ബാബു സ്വാഗതം പറഞ്ഞു.
ഐ.എസ്.സി പ്രസിഡന്‍റ് റസ്സൽ മുഹമ്മദ് സാലി ഉദ്ഘാടനം നിർവഹിച്ചു. ഐ.എസ്.സി ആക്ടിങ് സെക്രട്ടറി അനിമോൻ രവീന്ദ്രൻ, കലാവിഭാഗം സെക്രട്ടറി ലജീപ് കുന്നുംപുറം, യുനൈറ്റഡ് മൂവ്മെന്റ് ചെയർമാനും സമാജം ഉപദേശക സമിതി കൺവീനറുമായ ഇ.കെ. സലാം, കലാവിഭാഗം സെക്രട്ടറി ഷിബി പ്രകാശ്, കലാവിഭാഗം അസി. സെക്രട്ടറി ജിയാസ് ഖാലിദ്, ഐ.എസ്.സി മുൻ പ്രസിഡന്‍റ് ഡോ. സുധാകരൻ, ചെയർ ലേഡി റൂബി ആനന്ദ് തുടങ്ങിയവർ സംബന്ധിച്ചു.
അൽ ഐൻ പൊതുമണ്ഡലത്തിലെ പ്രമുഖർ, മുൻ ഭാരവാഹികൾ, അൽ ഐൻ വ്യവസായ സമൂഹം, മറ്റ് സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സമാജം ട്രഷറർ രമേശ് കുമാർ നന്ദി പറഞ്ഞു.തുടർന്ന് ചെണ്ടമേളം, സംഗീതപരിപാടി, ‘കേളി കൊട്ടുണരുന്ന കേരളം’ എന്ന സംഗീത നൃത്തപരിപാടി എന്നിവ അരങ്ങേറി.കേരളത്തിലെ നവോത്ഥാന നായകരും 14 ജില്ലകളിലെയും കലാരൂപങ്ങളും കോർത്തിണക്കിയ പരിപാടി ഏറെ ആകർഷകമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

