അല്‍ ഐന്‍ മലയാളി സമാജം ഭാരവാഹികൾ
text_fieldsഡോ. സുനീഷ് കൈമല, രമേഷ്കുമാര്‍, സലിം ബാബു
അല്‍ ഐന്‍: അല്‍ ഐന്‍ മലയാളി സമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. സുനീഷ് കൈമലയാണ് പ്രസിഡന്റ്. സലിം ബാബു (ജനറല്‍ സെക്രട്ടറി), രമേഷ്കുമാര്‍ ( ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. മലയാളി സമാജം 42ാമത് വാര്‍ഷിക പൊതുയോഗത്തിൽ സമാജം പ്രസിഡന്റ് എസ്. രാധാകൃഷ്ണന് അധ്യക്ഷതവഹിച്ചു. ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് റസ്സല്‍ മുഹമ്മദ് സാലി ഉദ്ഘാടനം നിര്‍വഹിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍, മലയാളം മിഷന് ചെയര്മാന് ഷാഹുല്‍ ഹമീദ്, യുനൈറ്റഡ് മൂവ്മെന്റ് ചെയര്മാന് ഇ.കെ. സലാം, വൈസ് ചെയര്മാന് മുബാറക് മുസ്തഫ, സമാജം അസിസ്റ്റന്റ് സെക്രട്ടറി ഹാരിസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഷൗക്കത്ത് അലി, ജാവേദ് മാസ്റ്റര്‍, രമേഷ്കുമാര്‍, സിമി സീതി എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സമാജം മുന്‍ പ്രസിഡന്റും മുന്‍ എം.എല്‍യുമായ കെ.വി. അബ്ദുല്‍ ഖാദറിനെ സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതില്‍ അനുമോദിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി സന്തോഷ് അഭയനും വരവ് ചെലവ് കണക്ക് അസി. ട്രഷറര്‍ സനീഷ് കുമാറും അവതരിപ്പിച്ചു.

