അൽഐൻ മലയാളി സമാജം ശവ്വാൽപിറ
text_fieldsഅൽ ഐൻ: അൽഐൻ മലയാളി സമാജം ലുലു കുവൈത്താത്തുമായി ചേർന്ന് ‘ശവ്വാൽപിറ’ പരിപാടി സംഘടിപ്പിച്ചു. സമാജം ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി. കുഞ്ഞിനീലേശ്വരത്തിന്റെ ഏകോപനത്തിലും സമാജം കലാവിഭാഗം സെക്രട്ടറി സോഫി ബിബിന്റെ സംവിധാനത്തിലും ഒപ്പന, ദഫ്മുട്ട്, കോൽക്കളി, സൂഫി ഡാൻസ് തുടങ്ങിയവ നടന്നു.
മലയാളി സമാജം കലാവിഭാഗം ‘കാത്തിരുന്ന നിക്കാഹ്’ നാടകം അവതരിപ്പിച്ചു. സമാജം പ്രസിഡന്റ് ഫക്രുദ്ദീൻ അലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലിം ബാബു, ട്രഷറർ ഇഫ്തിക്കർ, ലുലു അൽഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, റീജനൽ മാനേജർ ഉണ്ണികൃഷ്ണൻ, ഡോ. ഷാഹുൽ ഹമീദ്, ഐ.എസ്.സി പ്രസിഡന്റ് മുബാറക് മുസ്തഫ, ജനറൽ സെക്രട്ടറി മണികണ്ഠൻ, ചെയർ ലേഡി റസിയ ഇഫ്തിക്കർ, നാസർ തുടങ്ങിയവർ സംബന്ധിച്ചു.

