Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅല്‍​െഎൻ-കോഴിക്കോട്...

അല്‍​െഎൻ-കോഴിക്കോട് എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം മണിക്കൂറുകൾ വൈകി

text_fields
bookmark_border
അല്‍​െഎൻ-കോഴിക്കോട് എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം മണിക്കൂറുകൾ വൈകി
cancel

അൽ​െഎൻ: അല്‍ഐനില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകി. തിങ്കളാഴ്​ച യു.എ.ഇ സമയം ഉച്ചക്ക് 2.50ന്​ പുറപ്പെടേണ്ട വിമാനത്തില്‍ യാത്രക്കാരെ കയറ്റിയ ശേഷം തിരിച്ചിറക്കുകയായിരുന്നു.

സാങ്കേതിക തകരാറി​​​െൻറ പേരിലാണ് ഐ.എക്സ് 336 വിമാനം നിരവധി മണിക്കൂറുകൾ വൈകിയത്​. രാത്രി 12 വരെ വിമാനനത്തിന്​ പുറപ്പെടാൻ സാധിച്ചിട്ടില്ല.
 ദൂരെ സ്ഥലങ്ങളില്‍ നിന്ന് അല്‍ഐന്‍ വിമാനത്താവളത്തിലേക്ക് എത്തിയ യാത്രക്കാരെല്ലാം വിമാനത്താവളത്തിനകത്ത് വലഞ്ഞു. 
വിമാനത്തില്‍നിന്ന്​ ഇറക്കിയവരിൽനിന്ന്​ ബോർഡിങ്​ പാസ് തിരിച്ചുവാങ്ങുകയും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കുള്ള പാസ് വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന്​ യാത്രക്കാരനായ അർഷൽ ബാബു അറിയിച്ചു. ഏറെ സമയത്തെ കാത്തിരിപ്പിനൊടുവില്‍ ലഘുഭക്ഷണം നല്‍കിയതല്ലാതെ താമസം ഒരുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsAl Ainkozhikode flight delay
News Summary - al ain-kozhikode flight delay-uae-uae news
Next Story