അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ ബഹുസ്വരതയുടെ പ്രതീകം -സഞ്ജയ് സുധീർ
text_fieldsഅൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറുമായുള്ള കൂടിക്കാഴ്ചയിൽ
അൽഐൻ: ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ ഇന്ത്യയിലെ എല്ലാ ഭാഗത്തു നിന്നുമുള്ളവരെ ഒരുമിച്ചു നിർത്തി പ്രവർത്തിക്കുന്ന മാതൃകപരമായ സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നാണെന്ന് ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ അഭിപ്രായപ്പെട്ടു.
പുതുതായി ചുമതലയേറ്റ അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് റസ്സൽ മുഹമ്മദ് സാലി, ജനറൽ സെക്രട്ടറി സന്തോഷ് കുമാർ എടച്ചേരി, ട്രഷറർ അഹ്മദ് മുനവ്വർ മണിശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ അബൂദബി ഇന്ത്യൻ എംബസിയിൽ വെച്ചാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചത്.
അന്താരാഷ്ട്ര യോഗ ദിനാചരണം, ഹഫീത് പർവതത്തിന്റെ മുകളിൽ വെച്ച് സംഘടിപ്പിച്ചതിനെ സ്ഥാനപതി പ്രത്യേക പരാമർശത്തിലൂടെ അനുമോദിച്ചു. സെന്ററിന്റെ വായനശാല വിപുലീകരിക്കുന്നതിനായി പുസ്തകങ്ങൾ അംബാസഡർ വാഗ്ദാനം ചെയ്തു. നയതന്ത്ര കാര്യാലയത്തിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട അൽഐൻ ഇന്ത്യൻ സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ട ഇടപെടൽ അനുഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ത്യൻ എംബസി കമ്യൂണിറ്റി വിഭാഗം കോൺസുലർ ഡോ. ബാലാജി രാമസ്വാമിയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

