Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അല്‍ ഐന്‍ ഈത്തപ്പഴ മേളക്ക് അല്‍ സറൂജ് പാര്‍ക്കില്‍ തുടക്കം

text_fields
bookmark_border
50 ലക്ഷത്തിലേറെ ദിര്‍ഹത്തിന്റെ പുരസ്‌കാരങ്ങള്‍
uae news
cancel

അല്‍ ഐന്‍: അല്‍ ഐന്‍ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഒന്നാമത് അല്‍ ഐന്‍ റുതബ് (ഈത്തപ്പഴ) ഫെസ്റ്റിവലിന് അല്‍ സറൂജ് പാര്‍ക്കില്‍ തുടക്കമായി. അബൂദബി ഹെറിറ്റേജ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 31 വരെയാണ് മേള നടക്കുന്നത്. 22ാമത് ലിവാ ഈത്തപ്പഴ മേള വ്യാഴാഴ്ച സമാപിച്ചതിന് പിന്നാലെ, യു.എ.ഇയിലെ ഏറ്റവും മികച്ച ഈത്തപ്പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അല്‍ ഐനിലെ ചരിത്രപ്രസിദ്ധമായ ഒയാസിസുകള്‍ കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവല്‍ ഒരുക്കിയിരിക്കുന്നത്. അബൂദബി ഹെറിറ്റേജ് അതോറിറ്റി ചെയര്‍മാന്‍ ഫാരിസ് ഖലഫ് അല്‍ മസ്‌റൂയി, ശൈഖ് മുഹമ്മദ് ഹമദ് ബിന്‍ റഖദ് അല്‍ അമേരി എന്നിവര്‍ ഉദ്ഘാടന ദിവസം മേള സന്ദര്‍ശിക്കുകയും മത്സര ഉല്‍പന്നങ്ങളും പാരമ്പര്യ കരകൗശല പ്രദര്‍ശനങ്ങളും വിലയിരുത്തുകയും ചെയ്തു.

മേളയുടെ ഭാഗമായി 50 ലക്ഷത്തിലധികം ദിര്‍ഹം സമ്മാനത്തുകയുള്ള 245 പുരസ്‌കാരങ്ങളടങ്ങുന്ന 19 മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഖലാസ്, ഫര്‍ദ്, ബുമാന്‍, ഖെനൈസി, ഷിഷി, സംലി തുടങ്ങിയ വിവിധ ഇനം ഈത്തപ്പഴങ്ങള്‍, വലിയ ഈത്തപ്പഴ കുലകള്‍, മികച്ച ഗാര്‍ഹിക വിളവെടുപ്പ്, മനോഹരമായ വിളവെടുപ്പ് കുട്ടകള്‍, ഈത്തപ്പനത്തടിയില്‍ തീര്‍ത്ത സര്‍ഗാത്മക നിര്‍മിതികള്‍ എന്നിവ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ അല്‍ ഐനിലെ കാര്‍ഷിക വൈവിധ്യം വ്യക്തമാക്കിക്കൊണ്ട് പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന മാങ്ങ, ചെറുനാരങ്ങ, അത്തിപ്പഴം എന്നിവക്കും പ്രത്യേക മത്സരങ്ങളുണ്ട്. എല്ലാ ദിവസവും വൈകുന്നേരം നാലുമുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്ന മേളയില്‍ പാരമ്പര്യ മാര്‍ക്കറ്റ്, കരകൗശല പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Ain Date Festival begins at Al Sarouj Park
Next Story