Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂന്നുലക്ഷം ദിർഹമി​െൻറ...

മൂന്നുലക്ഷം ദിർഹമി​െൻറ സമ്മാനങ്ങളുമായി അൽ​െഎൻ കോപ്പിെൻറ വാർഷിക ഷോപ്പിങ്​ ഫെസ്​റ്റിവൽ

text_fields
bookmark_border
മൂന്നുലക്ഷം ദിർഹമി​െൻറ സമ്മാനങ്ങളുമായി അൽ​െഎൻ കോപ്പിെൻറ വാർഷിക ഷോപ്പിങ്​ ഫെസ്​റ്റിവൽ
cancel

അൽഐൻ: അൽ ഐൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കോഓപറേറ്റിവ് റീ​ട്ടെയിൽ ശൃംഖലയായ അൽ ഐൻ കോപ്പി​െൻറ 38ാം വാർഷികാഘോഷം ഗംഭീരമാക്കാൻ വൻ പ്രമോഷനുകൾ. ബുധനാഴ്​ച ആരംഭിച്ച പ്രമോഷ​െൻറ ഭാഗമായി ഗ്രോസറി, പഴം പച്ചക്കറികൾ, ബേക്കറി, ഹോട്ട് ഫുഡ്, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഹൗസ് ഹോൾഡ്, സ്​റ്റേഷനറി, ടോയ്‌സ് തുടങ്ങിയ എല്ലാ വിഭാഗത്തിലുംപെട്ട നിരവധി ഉൽപന്നങ്ങൾക്ക് വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 100 ദിർഹമി​െൻറ ഓരോ പർച്ചേസിലൂടെയും ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെ മൂന്ന് ലക്ഷം ദിർഹം വിലവരുന്ന ഷോപ്പിങ്​ വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്.

60 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിലൂടെ 60 വിജയികളെ തിരഞ്ഞെടുക്കും. ഓരോ 15 ദിവസത്തിലും നടക്കുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 15 പേർക്ക് വീതം 5000 ദിർഹമി​െൻറ ഷോപ്പിങ്​ വൗച്ചറുകളാണ് നൽകുന്നത്. അൽ ഐൻ കോപ്പി​െൻറ ബ്രാഞ്ചുകളിൽനിന്ന്​ നേരിട്ട് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കും അൽ ഐൻ കോപ്പ് മൊബൈൽ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കും നറുക്കെടുപ്പിൽ പങ്കെടുക്കാം.

കൂടാതെ എൽ ഗ്രോസർ, ഇൻസ്​റ്റ ഷോപ് തുടങ്ങിയ ഓൺലൈൻ ഷോപ്പിങ്​ ദാതാക്കളിലൂടെ അൽ ഐൻ കോപ്പിൽനിന്നും 100 ദിർഹമിന്​ സാധനങ്ങൾ ഓർഡർ ചെയ്യുന്നവർക്കും റാഫിൾ കൂപ്പൺ ലഭിക്കും.അൽ ഐൻ കോപ്പി​െൻറ റീബ്രാൻഡിങ്ങി​െൻറയും റീമർച്ച​ൈൻറസിങ്ങി​െൻറയും ഭാഗമായി ഉൽപന്ന ശേഖരണിയിൽ വളരെയധികം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്​.

അതി​െൻറ ഭാഗമായി കൂടുതൽ ഇന്ത്യൻ ഉൽപന്നങ്ങൾ പ്രത്യകിച്ച്​ മലയാളികൾക്ക് പ്രിയമേറിയ ഉൽപന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.അൽ ഐൻ കോപ്പി​െൻറ 38 വർ​ഷത്തെ വിജയയാത്രയിൽ കൂടെനിൽക്കുകയും സഹകരിക്കുകയും ചെയ്ത മലയാളികളുൾപ്പെടെയുള്ള എല്ലാ ഉപഭോക്താക്കൾക്കും നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും സഹകരണം അഭ്യർഥിക്കുന്നതായും അൽ ഐൻ കോപ് മാനേജ്‌​െമൻറ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsAl AIN Cop'sAnnual Shopping Festival
Next Story