അൽഐൻ കോഓപറേറ്റിവ് സ്റ്റോറിെൻറ 27ാമത് ശാഖ തുറന്നു
text_fieldsഅൽെഎൻ: അൽഐൻ കോഓപറേറ്റിവ് സ്റ്റോറിെൻറ 27ാമത്തെ ശാഖ, അൽഐനിലെ ഖാലിദിയ ഭാഗത്തെ അൽഅക്കാബിയയിൽ പ്രവർത്തനമാരംഭിച്ചു. അൽഐൻ കോഓപറേറ്റിവ് സ്റ്റോഴ്സ് ചെയർമാൻ നഹ്യാൻ ഹമദ് അൽ അമേരി ഉദ്ഘാടനം ചെയ്തു. സാമൂഹിക അകലം പാലിച്ചു നടന്ന ചടങ്ങിൽ അൽഐൻ കോപ് കോർപറേറ്റ് ജനറൽ മാനേജർ മാത്യൂസ് ജോൺ, അസി. ജനറൽ മാനേജർ മുകറം ബട്ട്, റീെട്ടയിൽ ഓപറേഷൻസ് മാനേജർ പ്രകാശ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. മുപ്പതിനായിരത്തിലധികം ചതുരശ്രയടി വിസ്തൃതിയുള്ള വിശാലമായ ഷോപ്പിങ് ഏരിയയിൽ ഉപഭോക്താക്കൾക്ക് പുതിയതും ആവേശകരവുമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്ന രീതിയിലാണ് സൂപ്പർമാർക്കറ്റിെൻറ രൂപകൽപന.
ഗ്രോസറി, ഹെൽത്ത് ആൻഡ് ബ്യൂട്ടി, റോസ്റ്ററി, ഫ്രോസൺ ആൻഡ് െഡയറി, പഴം പച്ചക്കറികൾ, മത്സ്യം, മാംസം, ഹോട്ട് ഫുഡ്, ബേക്കറി എന്നിവക്കു പുറമെ അറേബ്യൻ മധുരപലഹാരങ്ങൾ, പ്രാദേശിക കർഷകരിൽനിന്ന് വാങ്ങുന്ന പഴം പച്ചക്കറികൾ, ഓർഗാനിക്, ഷുഗർ ഫ്രീ, ഗ്ളൂട്ടൻ ഫ്രീ ഭക്ഷ്യോൽപന്നങ്ങൾക്കെല്ലാം പുതിയ സൂപ്പർമാർക്കറ്റിൽ ഇടം ഒരുക്കിയിട്ടുണ്ട്. സ്വദേശികൾക്ക് മുനിസിപ്പാലിറ്റി വിതരണം ചെയ്യുന്ന ഉൽപന്നങ്ങൾ സബ്സിഡിയോടുകൂടി ഈ സൂപ്പർമാർക്കറ്റിൽനിന്ന് വാങ്ങാവുന്നതാണ്. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്, റസ്റ്റാറൻറ്, കോഫി ഷോപ്പ്, ഫാർമസി, ബ്യൂട്ടി സലൂൺ, ബ്രാൻഡഡ് പെർഫ്യൂം, വാച്ചുകൾ, എ.ടി.എം കൗണ്ടറുകൾ എന്നിവക്കൊപ്പം മറ്റു നിരവധി സൗകര്യങ്ങളും പുതിയ അൽഐൻ കോഓപ്പിൽ ലഭ്യമാണ്.