Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ ഐ​ൻ...

അ​ൽ ഐ​ൻ പു​സ്ത​കോ​ത്സ​വം: പ്ര​സാ​ധ​ക​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ്

text_fields
bookmark_border
Al Ain Book Festival
cancel

അ​ബൂ​ദ​ബി: അ​ൽ ഐ​ൻ പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​സാ​ധ​ക​രു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ഡ് വ​ർ​ധ​ന. അ​ബൂ​ദ​ബി അ​റ​ബി​ക് ലാം​ഗ്വേ​ജ് സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ 260 പ്ര​സാ​ധ​ക​രാ​ണ് ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 73 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണി​ത്. 137 പ്ര​ദ​ർ​ശ​ക​ർ എ.​എ​ൽ.​സി​യു​ടെ 10 ശ​ത​മാ​നം മു​ൻ‌​കൂ​ർ വി​ല​ക്കു​റ​വി​ന്‍റെ ആ​നു​കൂ​ല്യം നേ​ടി. ന​വം​ബ​ർ 17 മു​ത​ൽ 23 വ​രെ​യാ​ണ് അ​ൽ ഐ​ൻ പു​സ്ത​ക​മേ​ള ന​ട​ക്കു​ന്ന​ത്.

പു​സ്ത​ക​ത്തെ ഒ​രു സാം​സ്‌​കാ​രി​ക ചി​ഹ്ന​മാ​ക്കി പ​രി​വ​ർ​ത്ത​നം ചെ​യ്യാ​നു​ള്ള എ.​എ​ൽ.​സി​യു​ടെ ശ്ര​മം വി​ജ​യി​ക്കു​ന്ന​തി​ന്‍റെ സാ​ക്ഷ്യ​മാ​ണ് വ​ർ​ദ്ധി​ച്ചു​വ​രു​ന്ന പ്രാ​തി​നി​ധ്യ​മെ​ന്ന് എ.​എ​ൽ.​സി ചെ​യ​ർ​മാ​ൻ ഡോ. ​അ​ലി ബി​ൻ ത​മീം പ​റ​ഞ്ഞു. 2472 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് വേ​ദി. ര​ജി​സ്‌​ട്രേ​ഷ​ൻ അ​വ​സാ​നി​ച്ച സെ​പ്റ്റം​ബ​ർ 19ന് ​മു​ൻ​പ് ത​ന്നെ മു​ഴു​വ​ൻ സ്റ്റാ​ളു​ക​ളും വി​റ്റു​പോ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​പ​തി​പ്പി​ൽ 150 പ്ര​ദ​ർ​ശ​ക​ർ 60,000 ടൈ​റ്റി​ലു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.400 പ​രി​പാ​ടി​ക​ളും യു​വാ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വേ​ണ്ടി 500 വി​ദ്യാ​ഭ്യാ​സ - വി​നോ​ദ ശി​ല്പ​ശാ​ല​ക​ളും ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PublishersAl Ain Book Festival
News Summary - Al Ain Book Festival: Record number of publishers
Next Story