അൽഐൻ-അൽനസ്ർ മത്സരം ഇന്ന്
text_fieldsപ്രതീകാത്മക ചിത്രം
അബൂദബി: ഫുട്ബാൾ ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന അൽ ഐൻ ക്ലബും സൗദിയിലെ അൽ നസ്ർ ക്ലബും തമ്മിലുള്ള മത്സരം തിങ്കളാഴ്ച. അബൂദബിയിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ തിരക്ക് ഒഴിവാക്കാൻ നേരത്തെ എത്തണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യു.എ.ഇ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്.
താരങ്ങളിൽനിന്ന് അകന്നുനിൽക്കുകയും പൊലീസുമായി സഹകരിക്കുകയും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യാൻ ഫുട്ബാൾ ആരാധകർ ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. മത്സരത്തിലുടനീളം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിങ്കളാഴ്ച കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

