Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഐനിൽ വാട്ടർ കൂളറിൽ നിന്നും വൈദ്യുതാഘാതമേറ്റ എട്ടുവയസ്സുകാരന് ദാരുണാന്ത്യം

text_fields
bookmark_border
al-ain-8-year-old-boy-dies-electric-shock-water-cooler
cancel
camera_alt

വലീദ് ഖാലിദ്

ദുബൈ : വാട്ടർ കൂളറിൽ നിന്നും വൈദ്യുതാഘാതമേറ്റ് അൽ ഐനിൽ എട്ടുവയസ്സുകാരന് ദാരുണാന്ത്യം. അറബ് പ്രവാസി കുടുംബത്തിലെ അംഗമായ വലീദ് ഖാലിദ് എന്ന കുട്ടിയാണ് മരിച്ചത്. പാർക്കിന് സമീപത്തുള്ള പൊതു വാട്ടർ കൂളറിൽ നിന്നും വെള്ളമെടുക്കാനെത്തിയപ്പോഴാണ് അപകടത്തിൽ പെട്ടത്. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ബാഗും പുസ്തകങ്ങളും ഒരുക്കിവെച്ച് ആവേശത്തോടെ കാത്തിരിക്കുന്നതിനിടെയിലാണ് നിനക്കാത്ത രൂപത്തിൽ ദുരന്തമെത്തിയത്. വലീദ് ഖാലിദിന്‍റെ അപ്രതീക്ഷിത വേർപാടിൽ നടുങ്ങിനിൽക്കുകയാണ് കുടുംബവും വിദ്യാലയവും.

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ബാഗും പഠനോപകരണങ്ങളും ക്രമീകരിച്ച ശേഷമാണ് വലീദ് മൂത്ത സഹോദരനും കൂട്ടുകാർക്കുമൊപ്പം വീടിനടുത്തുള്ള പാർക്കിൽ കളിക്കാൻ പോയത്. കളിക്കിടെ അടുത്തുള്ള വീടിന് പുറത്തുണ്ടായിരുന്ന വാട്ടർ കൂളറിൽ നിന്ന് വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം.

മറ്റൊരു കുട്ടി കൂളറിൽ തൊട്ട ഉടൻ നിലത്തുവീണത് കണ്ട് തമാശയാണെന്ന് കരുതി വലീദ് അടുത്തേക്ക് ചെല്ലുകയായിരുന്നു. കുട്ടിക്ക് വൈദ്യുതാഘാതമേറ്റതാണെന്ന് മനസ്സിലാക്കാതെ സഹായിക്കാൻ ശ്രമിച്ച വലീദിനും ശക്തമായ ഷോക്കേറ്റു. ഒപ്പമുണ്ടായിരുന്ന ഒൻപതുകാരനായ സഹോദരൻ അഹമ്മദ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതി പ്രവാഹം അനുഭവപ്പെട്ടതോടെ കൈ പിൻവലിച്ച് വീട്ടിലേക്ക് ഓടുകയായിരുന്നു.

ഓടിയെത്തിയ കുടുംബവും നാട്ടുകാരും ചേർന്ന് വലീദിനെ ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠനത്തിലും പെരുമാറ്റത്തിലും മുൻപന്തിയിലായിരുന്ന കുരുന്നിന്റെ അപ്രതീക്ഷിത വേർപാട് സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. പൊതുസ്ഥലങ്ങളിലും വീടുകൾക്ക് പുറത്തും സ്ഥാപിച്ചിട്ടുള്ള ഇത്തരം വൈദ്യുതോപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംഭവത്തിന് പിന്നാലെ അധികൃതർ മുന്നറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 8-Year-Old Boy Dies of Electric Shock from Water Cooler in Al Ain
Next Story