അൽ ആദിൽ 47ാം ബ്രാഞ്ച് ഡിസ്കവറി ഗാർഡനിൽ തുറന്നു
text_fieldsദുബൈ ഡിസ്കവറി ഗാർഡനിൽ അൽ ആദിൽ ട്രേഡിങ്ങിെൻറ 47ാം ബ്രാഞ്ച് ചെയർമാനും മാനേജിങ് ഡയറക്ടറുമായ
ഡോ. ധനഞ്ജയ് ദത്താർ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: അൽ ആദിൽ ട്രേഡിങ്ങിെൻറ 47ാം ബ്രാഞ്ച് ദുബൈ ഡിസ്കവറി ഗാർഡനിൽ തുറന്നു. സമൂഹത്തോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്ന മാസമാണ് റമദാൻ എന്നും വിശുദ്ധമാസത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും പരിപാടികളും ഒരുക്കുന്നുണ്ടെന്നും അൽ ആദിൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ധനഞ്ജയ് ദത്താർ പറഞ്ഞു. ഉപഭോക്താക്കളുടെ സുരക്ഷ തങ്ങൾക്ക് മുഖ്യമാണെന്നും സുരക്ഷിതമായ ഷോപ്പിങ് ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസ്കവറി ഗാർഡൻ 2ൽ അൽഫുർജാൻ മെട്രോ സ്റ്റേഷന് സമീപം ധനൂബ് ബിൽഡിങ്ങിലാണ് പുതിയ ബ്രാഞ്ച് തുറന്നിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 50 ശതമാനം ഓഫർ ഏർപ്പെടുത്തിയിട്ടുണ്ട്. 100 ഭക്ഷ്യവിഭവങ്ങൾക്ക് ഏപ്രിൽ 20 വരെ ഈ ഓഫർ ലഭിക്കും. പുതിയ സ്റ്റോറിൽ ആട്ട, പീക്കോക് പാലക്കാടൻ മട്ട, സോന മസൂരി റേസ്, സൺ ഫ്ലവർ ഓയിൽ, ഗോവിന്ദ് നെയ്, ഗോവർധൻ നെയ് തുടങ്ങിയവയെല്ലാം വിലക്കുറവിൽ ലഭിക്കുമെന്ന് ധനഞ്ജയ് ദത്താർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

