അക്ഷരക്കൂട്ടം പുസ്തക ചർച്ചയും സംവാദവും ഇന്ന്
text_fieldsദുബൈ: അക്ഷരക്കൂട്ടം സംഘടിപ്പിക്കുന്ന പുസ്തക ചർച്ചയും സംവാദവും ഞായറാഴ്ച. കഥാകൃത്ത് അർഷാദ് ബത്തേരി പരിപാടി ഉദ്ഘാടനം ചെയ്യും. കമറുദ്ദീൻ ആമയത്തിന്റെ കവിതകളും റഫീഖ് ബദരിയുടെ ആലംനൂർ എന്ന നോവലുമാണ് ചർച്ച ചെയ്യുന്നത്. കവിത റസീന കെ.പിയും നോവൽ കെ. ഗോപിനാഥനും അവതരിപ്പിക്കും. തുടർന്ന് ഡിജിറ്റൽ കാലത്തെ സാഹിത്യവും വിമർശനവും എന്ന സംവാദത്തിൽ വെള്ളിയോടൻ വിഷയം അവതരിപ്പിക്കും. അബുലൈസ് മോഡറേറ്ററാകും. പരിപാടിയിൽ ലോക കവിതാദിനത്തിനും വായനദിനത്തിനും നടത്തിയ രചനാ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകും. വൈകീട്ട് 4.30ന് അൽ- ഖിസൈസ് റിവാഖ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

