അക്ഷയ തൃതീയ: മലബാർ ഗോൾഡിൽ റെക്കോഡ് വിൽപന
text_fieldsഅക്ഷയ തൃതീയ കാലയളവിൽ മലബാർ ഗോൾഡ് ഷോറൂമിൽ അനുഭവപ്പെട്ട തിരക്ക്
ദുബൈ: ലോകത്തിലെ മുൻനിര ജ്വല്ലറി ബ്രാൻഡുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ അക്ഷയാതൃതീയ പ്രകടനം കാഴ്ചവെച്ചു. അക്ഷയ തൃതീയ കാലയളവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആഗോളതലത്തിൽ 53 ശതമാനത്തിന്‍റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. മൊത്തം വിൽപന 2,646 കോടി രൂപയായി ഉയർന്നു. ഇന്ത്യയിൽ മാത്രം 71 ശതമാനത്തിന്‍റെ വൻ വളർച്ചയാണ് കമ്പനി നേടിയത്. വിദേശ വിപണികളിൽ 22 ശതമാനത്തിന്‍റെ വർധനവും രേഖപ്പെടുത്തി. ലോകത്തെ എല്ലാ വിപണികളിലും ബ്രാൻഡിനുള്ള മികച്ച സ്വീകാര്യതയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അക്ഷയ തൃതീയ എന്നും സവിശേഷമായ ഒരു മുഹൂർത്തമാണ്. വിപണിയിലെ ശക്തമായ ആവശ്യകതയും ഉപഭോക്താക്കളുടെ മികച്ച പങ്കാളിത്തവുമാണ് ഇത്തവണത്തെ റെക്കോഡ് വിൽപന നേട്ടത്തിന് പിന്നിലെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് അഭിപ്രായപ്പെട്ടു. ഈ അക്ഷയ തൃതീയയിൽ ആഗോളതലത്തിലെ വിവിധ വിപണികളിലായി ഒന്നേകാൽ ലക്ഷത്തിലധികം ഉപഭോക്താക്കളാണ് മലബാർ ഗോൾഡ് ഷോറൂമുകൾ സന്ദർശിച്ചത്. ഇതിൽ ഡയമണ്ട്, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളുടെ വിൽപനയിൽ 45 ശതമാനത്തിന്‍റെ മികച്ച വളർച്ച രേഖപ്പെടുത്തി. മികച്ച ഡിസൈനുകൾക്കും മൂല്യവർധിത ഉൽപ്പന്നങ്ങൾക്കും വിപണിയിൽ ലഭിക്കുന്ന വർധിച്ചുവരുന്ന സ്വീകാര്യതയാണ് ഇത് വ്യക്തമാക്കുന്നത്.
സ്വന്തമായ ആഭരണ നിർമാണശാലകൾ നൽകുന്ന മേൽകൈയിലുടെ ബ്രാൻഡിന് പൊതുവായ മാർക്കറ്റ് ട്രെൻഡിനേക്കാൾ മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആഭരണങ്ങൾ നേരിട്ട് നിർമിക്കുന്നത് വഴി മികച്ച ഡിസൈനുകൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് എത്തിക്കാൻ കമ്പനിക്ക് സാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

