അക്ഷയ ത്രിതീയ; വിജയികൾക്ക് രണ്ട് കിലോ സ്വർണം നൽകി നിഷ്‌ക ജ്വല്ലറി
text_fieldsഅബുദബി: അക്ഷയ തൃതീയയോടനുബന്ധിച്ച് നിഷ്‌ക ജ്വല്ലറി നടത്തിയ കാമ്പെയിൻ വിജയികൾക്ക് സമ്മാനമായി രണ്ട് കിലോഗ്രാം തൂക്കം വരുന്ന സ്വർണം വിതരണം ചെയ്‌തു. കരാമ ഷോറൂമിൽ നിന്ന് ഗോകുൽ മുരളി, അൽ ബർഷ ഷോറൂമിൽനിന്ന് ഹാഷിം കാദർ, അബുദാബി ഷോറൂമിൽനിന്ന് സുജിത് വിജയൻ, അഷ്റഫ്, അലീസ ഫാത്തിമ എന്നിവർ ഗ്രാൻഡ് വിന്നേഴ്‌സായി തെരഞ്ഞെടുക്കപ്പെട്ടു. ഓരോ ഗ്രാൻഡ് വിന്നേഴ്സിനും 100 ഗ്രാം സ്വർണം വീതമാണ് സമ്മാനമായി നൽകിയത്.
മറ്റുള്ള വിജയികൾക്ക് സമ്മാന കൂപ്പണുകളും പർച്ചേസിനൊപ്പം തന്നെ ഷോറൂമുകളിൽ വിതരണം ചെയ്തു.
വെള്ളിയാഴ്ച ദുബൈ കരാമ സെന്ററിലെ നിഷ്‌ക ജ്വല്ലറിയുടെ ഷോറൂമിൽ നടന്ന പരിപാടിയിൽ നിഷ്‌ക ചെയർമാൻ നിഷിൻ തസ്ലീം സമ്മാനങ്ങൾ കൈമാറി.
ഉൽപ്പന്നങ്ങളുടെ മികച്ച ഡിസൈനിങ്, മേക്കിങ്, പ്രൈസിങ്ങിലെയും സർവിസിലെയും സുതാര്യത തുടങ്ങിയവയിലൂടെ കുറഞ്ഞ കാലത്തിനുള്ളിൽ ജനഹൃദയങ്ങൾ കീഴടക്കിയാണ് യു.എ.ഇയിലെ ഏറ്റവും വിശ്വസ്തമായ ജ്വല്ലറികളിലൊന്നായി നിഷ്‌ക മാറിയത്.
ട്രെൻഡി ഡിസൈനുകളും ആഭരണങ്ങളുടെ മേക്കിങ്ങിലെ പുതുമയും ഉറപ്പുവരുത്തുന്ന ഉയർന്ന ഷോപ്പിങ് അനുഭവവും നിഷ്ക ഉറപ്പുനൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

