അക്ഷരക്കൂട്ടം സപ്തഭാഷ കവിയരങ്ങ് ഇന്ന്
text_fieldsദുബൈ: അക്ഷരക്കൂട്ടം യു.എ.ഇ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സപ്തഭാഷ കവിയരങ്ങ് ഇന്ന് വൈകീട്ട് 6ന് ഖുസൈസിലെ റിവാഖ് ഔഷ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.
മലയാളം, അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉർദു, പഞ്ചാബി, തമിഴ് ഭാഷകളെ പ്രതിനിധീകരിച്ച് 24 കവികൾ പങ്കെടുക്കും. കവിതകളുടെ തത്സമയ ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിരിക്കും. മഹമൂദ് നൂർ, ഹുമൈദ് അൽ ദർഈ, ഡോ. ആരതി ലോകേഷ്, ടീന റാത്തോർ, സുൽത്താൻ നഖവി, വന്ദന ശർമ, സാനിയോ ഡാഫ്നെ, ശ്രീദേവി വിജയകുമാർ, റോട്രിക്സ് തീസ്മാസ്, ദാമോദരൻ ലക്ഷ്മണൻ, അനൂജ നായർ, തഹാനി ഹാഷിർ, ആർഷ സുവിത് ലാൽ, കമറുദ്ദീൻ ആമയം, അനൂപ് ചന്ദ്രൻ, രാജേഷ് ചിത്തിര, ബഷീർ മുളിവയൽ, ഹാരിസ് യൂനുസ്, എം.ഒ രഘുനാഥ്, പി. അനീഷ, കെ.പി. റസീന, രാജേശ്വരി പുതുശ്ശേരി, ജാസ്മിൻ അമ്പലത്തിലകത്ത്, പി. റസീന എന്നിവർ വിവിധ ഭാഷകളിൽ കവിതകൾ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

