അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷം
text_fieldsദുബൈ: പ്രവാസ ലോകത്തെ സാഹിത്യ സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. ആഘോഷ പരിപാടികളുടെ കൂടിയാലോചന യോഗം ദുബൈ എം.എസ്.എസ് സെന്ററിൽ നടന്നു. ഇ.കെ ദിനേശൻ സ്വാഗതം പറഞ്ഞു. ഇസ്മയിൽ മേലടി അധ്യക്ഷനായിരുന്നു.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം മീഡിയവൺ മിഡിലീസ്റ്റ് ഹെഡ് എം.സി.എ. നാസർ നിർവഹിച്ചു. അക്ഷരക്കൂട്ടത്തിന്റെ 25 വർഷത്തെ നാൾവഴികൾ ഷാജി ഹനീഫ് വിശദീകരിച്ചു. റോയ് നെല്ലിക്കോട്, റോയ് റാഫേൽ, അബുലൈസ് എടപ്പാൾ, സുഭാഷ് ദാസ്, റീന സലീം തുടങ്ങിയവർ സംസാരിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളെ ക്കുറിച്ച് ഇ.കെ. ദിനേശൻ വിശദീകരിച്ചു. സജ്ന അബ്ദുല്ല നന്ദി പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് അക്ഷരക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ നോമ്പുതുറയും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

