Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅക്ഷരജാലകം പി.എന്‍....

അക്ഷരജാലകം പി.എന്‍. പണിക്കര്‍ അവാര്‍ഡ് ജാഫര്‍ കുറ്റിക്കോടിന്

text_fields
bookmark_border
അക്ഷരജാലകം പി.എന്‍. പണിക്കര്‍ അവാര്‍ഡ് ജാഫര്‍ കുറ്റിക്കോടിന്
cancel
camera_alt

ജാഫര്‍ കുറ്റിക്കോട്

അബൂദബി: ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ പ്രമുഖ സാംസ്‌കാരിക കൂട്ടായ്മയായ ‘അക്ഷരജാലകം’ നല്‍കി വരുന്ന പി.എന്‍. പണിക്കര്‍ അവാര്‍ഡിന് അബൂദബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം ജനറല്‍ കണ്‍വീനറും ഐ.ഐ.സി. ലൈബ്രേറിയനുമായ ജാഫര്‍ കുറ്റിക്കോടിനെ തെരഞ്ഞെടുത്തു.

അബൂദബിയിലെ മലയാളികള്‍ക്കിടയില്‍ വായനശീലം വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഐ.ഐ.സി. വായനശാലയെ നവീകരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ശേഖരിക്കുകയും പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തുവരുന്നുണ്ട്. ഐ.ഐ.സി. ലൈബ്രറിക്കായി പ്രത്യേകം ഡിസൈന്‍ ചെയ്ത സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍കരിക്കുന്നതില്‍ ജാഫർ വഹിച്ച പങ്ക് വലുതാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു. യു.എ.ഇ. ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള മലയാളികളുടെ സാംസ്‌കാരിക കേന്ദ്രമായ അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ സാഹിത്യവിഭാഗം സെക്രട്ടറിയാി പ്രവര്‍ത്തിച്ചിട്ടുണ്ട്. 20 വര്‍ഷമായി അബൂദബിയില്‍ ജോലി ചെയ്തുവരുന്ന അദ്ദേഹം, പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ കുറ്റിക്കോട് സ്വദേശികളായ മുഹമ്മദ്-ആസിയ ദമ്പതികളുടെ മകനാണ്. റൈസ ഭാര്യയും ഫിദ, ഫഹ്‌മിദ, ഫര്‍ഹ, ഫാത്തിമ മക്കളുമാണ്. സെപ്റ്റംബറില്‍ അബൂദബിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് അക്ഷരജാലകം ഭാരവാഹികള്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Aksharajalakam PN Panicker Award goes to Jaffer Kuttikode
Next Story