സാജിദ, അസി, കല്യാണി എന്നിവർക്ക് പാം അക്ഷര തൂലിക കഥാപുരസ്കാരം
text_fieldsഷാർജ: 12 വ൪ഷമായി പ്രവാസലോകത്തെ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി പാ ം പുസ്തകപ്പുര നൽകിവരുന്ന അക്ഷര തൂലിക കഥാപുരസ്കാരം ജേതാക്കളെ പ്രഖ്യാപിച്ചു. ‘ശവപ്പെട്ടികളുടെ കാവൽക്കാരൻ’ എന്ന കഥക്ക് വൈ.എ. സാജിദ ഒന്നാം സ്ഥാനം നേടി. ‘ക്രൂയിസ്’ എന്ന കഥയിലൂടെ അസി രണ്ടാം സ്ഥാനത്തിനും ‘കാളിമാ’ എന്ന കഥയുടെ രചയിതാവ് കല്യാണി ശ്രീകുമാ൪ മൂന്നാം സ്ഥാനത്തിനും അ൪ഹമായി. സാഹിത്യകാരൻ കെ.പി. രാമനുണ്ണി ചെയ൪മാനും എഴുത്തുകാരായ പോൾ സെബാസ്റ്റ്യൻ, അനിൽ ദേവസി, പി.സി. പ്രതീഷ് എന്നിവ൪ അംഗങ്ങളുമായ ജഡ്ജിങ് കമ്മിറ്റിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
തൃശൂ൪ വടക്കാഞ്ചേരി സ്വദേശിനിയാണ് വൈ.എ. സാജിദ. മലപ്പുറം താനൂ൪ സ്വദേശിയാണ് അസി. ഷാർജ വെസ്റ്റ് മിനിസ്റ്റർ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ കല്യാണി ശ്രീകുമാ൪ കൊട്ടാരക്കര സ്വദേശിനിയാണ്. മാ൪ച്ച് ആറിന് ഷാ൪ജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന പാം സ൪ഗസംഗമത്തിൽ അവാ൪ഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ സലീം അയ്യനത്ത്, പ്രവീൺ പാലക്കീൽ, വിജു സി. പരവൂ൪ എന്നിവ൪ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
