ആക്കോട് ഇസ്ലാമിക് സെന്റർ യു.എ.ഇതല കമ്മിറ്റി
text_fieldsസിദ്ദീഖ് പാലോള്ളതിൽ (പ്രസിഡന്റ്), ഷഹീർ ശ്രീകണ്ഠപുരം (ജനറൽ സെക്രട്ടറി), ഇസ്മായിൽ ജാതിയേരി (ട്രഷറർ)
ദുബൈ: കോഴിക്കോട് ആക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആക്കോട് ഇസ്ലാമിക് സെന്ററിന് യു.എ.ഇതല കേന്ദ്ര കമ്മിറ്റി നിലവിൽവന്നു. ദുബൈ വുഡ്ലാം പാർക്ക് സ്കൂളിൽ നൂറുകണക്കിന് പേർ പങ്കെടുത്ത സ്നേഹസംഗമത്തിനും ഇഫ്താർ മീറ്റിനും ശേഷമാണ് പുതിയ കമ്മിറ്റി നിലവിൽവന്നത്. ആക്കോട് ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി മുസ്തഫ ഹുദവി ഉൾപ്പെടെ ഖത്തർ, ഒമാൻ, കുവൈത്ത് തുടങ്ങി മറ്റു ജി.സി.സി രാജ്യങ്ങളിലെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ പാണക്കാട് അസീൽ അലി ശിഹാബ് തങ്ങൾ ഉദ്ഘടനം നിർവഹിച്ചു.
സംഗമത്തിൽ സഫാരി റീട്ടെയിൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ മുഖ്യപ്രഭാഷണം നടത്തി. നെസ്റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർ സിദ്ദീഖ് പാലോള്ളതിൽ (പ്രസി), ഷഹീർ ശ്രീകണ്ഠപുരം (ജന. സെക്ര), ഇസ്മായിൽ ജാതിയേരി (ട്രഷ), ഫാജിസ് മൂസ (വർക്കിങ് സെക്ര) എന്നിവരാണ് ഭാരവാഹികൾ. കേന്ദ്ര കമ്മിറ്റിയിൽ യു.എ.ഇയിലെ വിവിധ പ്രദേശത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട 50 പേർ അംഗങ്ങളാണ്. സമീപ ഭാവിയിൽ എല്ലാ എമിറേറ്റുകളിലും പ്രത്യേകം കമ്മിറ്റികളും പ്രാദേശികമായി വിവിധ യൂനിറ്റുകളും രൂപവത്കരിച്ച് വിവിധങ്ങളായ ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് പുതിയ നേതൃത്വം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

