എ.കെ.എം.ജി - ഐ.എസ്.സി ആരോഗ്യ ബോധവത്കരണ കാമ്പയിൻ
text_fieldsഎ.കെ.എം.ജി - ഐ.എസ്.സി ആരോഗ്യ ബോധവത്കരണ കാമ്പയിനിൽ പങ്കെടുത്തവർ
അൽഐൻ: ഇന്ത്യൻ സോഷ്യൽ സെൻററുമായി സഹകരിച്ച് അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ആൻഡ് ഡെന്റൽ ഗ്രാജുവേറ്റ്സ് (എ.കെ.എം.ജി) ഗ്രീഷ്മകാല ആരോഗ്യ ബോധവത്കരണ കാമ്പയിൻ ‘ബീറ്റ് ദ ഹീറ്റ്’ സംഘടിപ്പിച്ചു. അൽഐൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ നടന്ന സെമിനാർ ഐ.എസ്.സി പ്രസിഡൻറ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു.
എ.കെ.എം.ജി പ്രസിഡൻറ് ഡോ. സുഗു മലയിൽ കോശി, ഐ.എസ്.സി ഭാരവാഹികളായ സന്തോഷ് കുമാർ, അഹമ്മദ് മുനാവർ, മുൻ പ്രസിഡൻറ് ഡോ. സുധാകരൻ, മുൻ സെക്രട്ടറി മധു ഓമനക്കുട്ടൻ, എ.കെ.എം.ജി ഭാരവാഹികളായ ഡോ. സുലേഖ കരീം, ഡോ. പോൾ പീറ്റർ, ഡോ. ഫിറോസ് ഗഫൂർ, ഡോ. ജമാലുദ്ദീൻ അബൂബക്കർ, ഡോ. പ്രേമ എബ്രഹാം, ഡോ.സാജിത അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. ഡോ. ബിജു വിശ്വംഭരൻ, ഡോ. ഷാഹുൽ ഹമീദ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഹീറ്റ്സ്ട്രോക്ക് പോലുള്ള താപസംബന്ധമായ അസുഖങ്ങളെക്കുറിച്ച് അവബോധം വർധിപ്പിക്കുകയും, പ്രതിരോധ മാർഗങ്ങളും സുരക്ഷിതമായ ജോലി സാഹചര്യങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിനിന്റെ പ്രധാന ലക്ഷ്യം. ആഗസ്റ്റ് മാസത്തിലും യു.എ.ഇയിലെ വിവിധ കേന്ദ്രങ്ങളിൽ എ.കെ.എം.ജി സാമൂഹിക സംഘടനകളുമായി സഹകരിച്ച് കാമ്പയിൻ തുടരും.
യു.എ.ഇ സർക്കാറിന്റെ ‘ഇയർ ഓഫ് ദ കമ്യൂണിറ്റി’ പദ്ധതിയോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രകടനമായും ആരോഗ്യ അവബോധനത്തിനും കാമ്പയിൻ സഹായകമാകുമെന്ന് അൽഐൽ കാമ്പയിനിന്റെ ചീഫ് ഓർഗനൈസർമാരായ ഡോ. സുലേഖ കരീം, ഡോ. പോൾ പീറ്റർ, ഡോ. ഷാഹുൽ ഹമീദ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

